തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താലൂക്ക് ആശുപത്രി ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവം: നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ

Google Oneindia Malayalam News

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഞായറാഴ്ചയാണ് യുവതി ശുചിമുറിയ്ക്കുള്ളിൽ വെച്ച് പ്രസവിച്ചത്. പ്രസവവേദനയുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി അധികൃതർ ലേബർ റൂമിൽ പ്രവേശിപ്പിച്ചില്ലെന്നും കൂടുതല്‍ വേദനവരുമ്പോള്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാം എന്ന് പറഞ്ഞുവെന്നാണ് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

ബംഗാള്‍ അക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സിബിഐ അന്വേഷണം വേണംബംഗാള്‍ അക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സിബിഐ അന്വേഷണം വേണം

എന്നാല്‍ പ്രസവത്തിന് സമയമായില്ലെന്ന് നഴ്സിംഗ് വിഭാഗത്തിലുള്ളവർ പറഞ്ഞുവെന്നും യുവതിയുടെ ഭർത്താവ് പ്രവീൺ പറയുന്നു. ഈ സമയത്ത് ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും യുവതിയ്ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേ സമയം വേദന കുറയുന്നതിനുള്ള ഇൻജെക്ഷൻ ആശുപത്രിയിൽ വെച്ച് നൽകിയെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.

baby-15640315

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ഇതിനിടെ ശുചിമുറിയില്‍ പോയ യുവതി അവിടെ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയ്ക്ക് ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് പ്രഥമ ശുശ്രൂഷ നല്‍കിയത്. പ്രസവ ശേഷം കുഞ്ഞിന് ഭാരക്കുറവും അണുബാധയും അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് നവജാത ശിശുവിന്റെ ആരോഗ്യം വഷളായിട്ടുള്ളതെന്നാണ് കാരണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇത് സാധാരണ സംഭവം മാത്രമാണെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് അടക്കമുള്ളവർ സ്വീകരിച്ചിട്ടുള്ള നിലപാട്. സംഭവത്തിൽ തൃശ്ശൂർ ഡിഎംഒ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

Thrissur
English summary
The woman gave birth in the toilet in Kunnamkulam Thaluk hospital, relatives files complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X