ആദരം ഏറ്റുവാങ്ങിയശേഷം നടന്നിറങ്ങിയത് മരണത്തിലേക്ക് കുന്നംകുളത്തെ ആദ്യകാല നാടകനടന്‍ കുളത്തില്‍ വീണു മരിച്ചു
തൃശൂര്‍: ആദ്യകാല നാടകപ്രവര്‍ത്തകരുടെ സംഗമത്തില്‍ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങിയശേഷം നടന്നിറങ്ങിയത് മരണത്തിലേക്ക്. കുന്നംകുളത്തെ ആദ്യകാല നാടകപ്രവര്‍ത്തകനായ കാണിപ്പയ്യൂര്‍ വിളക്കല വീട്ടില്‍ ഗോവിന്ദന്‍നായര്‍ (84) കുളത്തില്‍ വീണു മരിച്ചു.

കുന്നംകുളം നാടകവേദി ഗോവിന്ദന്‍നായരെ ആദരിക്കുന്നു.
കഴിഞ്ഞ ദിവസം കുന്നംകുളം നാടകവേദിയൊരുക്കിയ ആദ്യകാല നാടക പ്രവര്‍ത്തകരുടെ സംഗമത്തില്‍ പങ്കെടുത്ത ഗോവിന്ദന് നായരെ സംഘാടകസമിതി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. നാടക - സിനിമാ രംഗത്തെ നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംഘാടകസമിതി ഭാരവാഹിയും സിനി ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന് ഗോവിന്ദന് നായരെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. സംഗമത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ ഗോവിന്ദന് നായര്‍ ഇന്നലെ രാവിലെ പതിവുപോലെ അന്നംകുളങ്ങര ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണു മരിക്കുകയായിരുന്നു.
രാവിലെ ഒമ്പതിന് കുളക്കടവില്‍ വെള്ളത്തില്‍ കിടന്നിരുന്ന ഗോവിന്ദന്‍നായരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാണിപ്പയ്യൂരില്‍ സ്വന്തമായി നാടകട്രൂപ്പുണ്ടാക്കി വര്‍ഷങ്ങളോളം വിവിധ സ്ഥലങ്ങളില്‍ നാടകം കളിച്ചിരുന്നു. നാടകപ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ച ജീവിതമായിരുന്നു. നാടകത്തോടപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നംകുളങ്ങര ക്ഷേത്രം മാനേജര്‍, പൂര കമ്മിറ്റി പ്രസിഡന്റ്, അയ്യപ്പന്‍വിളക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗദാമിനി. മക്കള്‍: ശങ്കരനാരായണന്, ശിവന്, പരേതരായ മുരളി, തിലകം. സംസ്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications