തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദരം ഏറ്റുവാങ്ങിയശേഷം നടന്നിറങ്ങിയത് മരണത്തിലേക്ക് കുന്നംകുളത്തെ ആദ്യകാല നാടകനടന്‍ കുളത്തില്‍ വീണു മരിച്ചു

Google Oneindia Malayalam News

തൃശൂര്‍: ആദ്യകാല നാടകപ്രവര്‍ത്തകരുടെ സംഗമത്തില്‍ പങ്കെടുത്ത് ആദരം ഏറ്റുവാങ്ങിയശേഷം നടന്നിറങ്ങിയത് മരണത്തിലേക്ക്. കുന്നംകുളത്തെ ആദ്യകാല നാടകപ്രവര്‍ത്തകനായ കാണിപ്പയ്യൂര്‍ വിളക്കല വീട്ടില്‍ ഗോവിന്ദന്‍നായര്‍ (84) കുളത്തില്‍ വീണു മരിച്ചു.

 adharam

കുന്നംകുളം നാടകവേദി ഗോവിന്ദന്‍നായരെ ആദരിക്കുന്നു.

കഴിഞ്ഞ ദിവസം കുന്നംകുളം നാടകവേദിയൊരുക്കിയ ആദ്യകാല നാടക പ്രവര്‍ത്തകരുടെ സംഗമത്തില്‍ പങ്കെടുത്ത ഗോവിന്ദന്‍ നായരെ സംഘാടകസമിതി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. നാടക - സിനിമാ രംഗത്തെ നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംഘാടകസമിതി ഭാരവാഹിയും സിനി ആര്‍ട്ടിസ്റ്റും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഗോവിന്ദന്‍ നായരെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. സംഗമത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ ഗോവിന്ദന്‍ നായര്‍ ഇന്നലെ രാവിലെ പതിവുപോലെ അന്നംകുളങ്ങര ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണു മരിക്കുകയായിരുന്നു.

തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകർക്ക് 2 വർഷം തടവും പിഴയും.. തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകർക്ക് 2 വർഷം തടവും പിഴയും..

രാവിലെ ഒമ്പതിന് കുളക്കടവില്‍ വെള്ളത്തില്‍ കിടന്നിരുന്ന ഗോവിന്ദന്‍നായരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാണിപ്പയ്യൂരില്‍ സ്വന്തമായി നാടകട്രൂപ്പുണ്ടാക്കി വര്‍ഷങ്ങളോളം വിവിധ സ്ഥലങ്ങളില്‍ നാടകം കളിച്ചിരുന്നു. നാടകപ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിച്ച ജീവിതമായിരുന്നു. നാടകത്തോടപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നംകുളങ്ങര ക്ഷേത്രം മാനേജര്‍, പൂര കമ്മിറ്റി പ്രസിഡന്റ്, അയ്യപ്പന്‍വിളക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗദാമിനി. മക്കള്‍: ശങ്കരനാരായണന്‍, ശിവന്‍, പരേതരായ മുരളി, തിലകം. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പില്‍.

വൈറസ് ബാധ: കരിഞ്ഞുണങ്ങി പാവല്‍കൃഷിത്തോട്ടങ്ങള്‍; എടവക ഗ്രാമപഞ്ചായത്തില്‍ മാത്രം നശിച്ചത് 50 ഏക്കറോളം തോട്ടങ്ങള്‍വൈറസ് ബാധ: കരിഞ്ഞുണങ്ങി പാവല്‍കൃഷിത്തോട്ടങ്ങള്‍; എടവക ഗ്രാമപഞ്ചായത്തില്‍ മാത്രം നശിച്ചത് 50 ഏക്കറോളം തോട്ടങ്ങള്‍

Thrissur
English summary
Theater actor actor govindan nair died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X