• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അവസാനം വിലക്കുകളും നിയമങ്ങളും 'വഴിമാറി'... തൃശൂര്‍ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറക്കാന്‍ ഏകഛത്രാധിപതി എത്തും?

  • By Desk

തൃശൂര്‍: അവസാനം വിലക്കുകളും നിയമങ്ങളും 'വഴിമാറി'. തൃശൂര്‍ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറക്കാന്‍ ഏകഛത്രാധിപതി എത്തും. പൂരവിളംബരത്തിനു ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്ടറും അനുകൂലനിലപാടെടുത്തതോടെ കഴിഞ്ഞ ദിവസങ്ങളിലെ ആശങ്കകള്‍ ആഹ്‌ളാദത്തിന് വഴിമാറി. ഇന്നത്തെ െവെദ്യപരിശോധന 'പാസായാല്‍' തെക്കേഗോപുരനട തുറക്കാന്‍ ഇത്തവണയും രാമനെത്തും.

ആസിമിനായി സ്‌കൂളുണ്ടാക്കിയില്ലെങ്കില്‍ കാണാം; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര ബാലാവകാശ കമ്മിന്റെ താക്കീത്

ശബരിമലയ്ക്ക് പുറകെ പൂരവും രാഷ്ട്രീയവിവാദമാകുന്നത് തിരിച്ചറിഞ്ഞ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും സുനില്‍കുമാറും നെതര്‍ലന്‍ഡ്‌സിലുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലില്‍നിന്നു അനുകൂലമായ നിയമോപദേശം നേടിയെടുക്കുന്നതില്‍ വിജയിച്ചു. തൃശൂര്‍ പൂരത്തിന്റെ വിളംബരമറിയിച്ച് നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളിതുറക്കുന്ന ചടങ്ങില്‍ രാമചന്ദ്രന് ഇത് ആറാം ഊഴം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരവിളംബരത്തിനു എഴുന്നള്ളിക്കാമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ആനയിടഞ്ഞുള്ള അപകടമൊഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചശേഷം രാമചന്ദ്രനെ പൂരച്ചടങ്ങില്‍ പങ്കെടുപ്പിക്കാമെന്നാണ് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയത്.

ഉത്തരവാദിത്വം ആന ഉടമയ്ക്ക്

ഉത്തരവാദിത്വം ആന ഉടമയ്ക്ക്

ആനയ്ക്ക് പ്രകോപനമുണ്ടാകാത്ത വിധത്തില്‍ ജനങ്ങളെ അകലെ നിര്‍ത്തണമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ സ്ഥലത്തുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറല്‍ നിര്‍ദേശിച്ചു. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും ആനയ്ക്കു മതിയായ ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തണമെന്നും എ.ജി യുടെ നിയമോപദേശത്തില്‍ പറയുന്നു.

ആന ഉടമകളുടെ തീരുമാനം

ആന ഉടമകളുടെ തീരുമാനം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരമടക്കം ഒരു ഉത്സവത്തിനും ഇന്നുമുതല്‍ ആനകളെ വിട്ടു നല്‍കില്ലെന്നു കടുത്ത നിലപാടിലായിരുന്നു ആനയുടമകള്‍. വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വിഎസ് സുനില്‍കുമാറും ആന ഉടമസ്ഥരുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആനയുടെ വിലക്ക് നീക്കുന്നതില്‍ നിയമോപദേശം തേടാന്‍ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കലക്ടര്‍ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാനായിരുന്നു തീരുമാനം.

കോടതി നിലപാട്

കോടതി നിലപാട്

വിലക്കിനെതിരെ തെച്ചിക്കോട്ടുകാവ് ദേവസ്വവും നെയ്തലക്കാവ് ക്ഷേത്രസമിതിയും നല്‍കിയ ഹര്‍ജി ഇന്നലെ രാവിലെ പരിഗണിച്ച ഹൈക്കോടതി ഹര്‍ജിയില്‍ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ചു. ഹൈക്കോടതി വിദഗ്ധര്‍ അഭിപ്രായം നല്‍കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിക്ക് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യ ക്ഷമത പരിശോധിച്ച് തൃപ്തികരമെങ്കില്‍ പൂരം വിളമ്പരത്തിന് എഴുന്നെള്ളിപ്പിക്കാമെന്ന് കളക്ടര്‍ ടി.വി. അനുപമ. ഇതിനായി മൂന്നു ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇന്ന് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും. രാവിലെ 9.30 മുതല്‍ 10.30വരെയാണ് പരിശോധന. പരിശോധന തൃപതികരമെങ്കില്‍ പൂരവിളമ്പരത്തിന് ഒരു മണിക്കൂര്‍ അനുമതി നല്‍കും. നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുകയെന്നും ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുടെ യോഗത്തില്‍ കളക്ടര്‍ വെക്തമാക്കി.

പ്രതിഷേധത്തില്‍നിന്നു ആന ഉടമസ്ഥര്‍ പിന്‍മാറി

പ്രതിഷേധത്തില്‍നിന്നു ആന ഉടമസ്ഥര്‍ പിന്‍മാറി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന മുന്‍ നിലപാടില്‍ നിന്നും ആന ഉടമകള്‍ പിന്‍മാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ സമയം അനുവദിച്ചതിനാലാണ് തീരുമാനം. സര്‍ക്കാര്‍ പറയുന്ന ഏതു നിര്‍ദേശത്തോടും സഹകരിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എഴുന്നെള്ളിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

Thrissur

English summary
Thechikot Ramachandran will reach Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more