Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇക്കുറി തെക്കേ ഗോപുരവാതില്‍ തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോ? രാമചന്ദ്ര നെ കാത്ത് ആനപ്രേമികളും പൂരപ്രേമികളും, എന്ത് വിലകൊടുത്തും കൊണ്ടുവരുമെന്ന് സംഘാടകര്‍: തടയാന്‍ കലക്ടറും

തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂര്‍ ജില്ലയില്‍ എഴുന്നള്ളിപ്പിനു വിലക്കുനീക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിസന്ധി. കഴിഞ്ഞ 10 ന് തലസ്ഥാനത്ത് വനം, കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കൊമ്പന് തൃശൂരില്‍ ആഴ്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിപ്പിനു അനുമതി നല്‍കാമെന്നു തീരുമാനിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പു മൂലം ഉത്തരവ് ഇറങ്ങുന്നതു വൈകി. അനിശ്ചിതത്വം മാറിയില്ലെങ്കില്‍ ഉത്സവാഘോഷ നടത്തിപ്പുകളെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്നലെ രാവിലെ കലക്ടര്‍ വിളിച്ച ഫെസ്റ്റിവല്‍ ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ ഉത്തരവു വരാത്തതു മൂലം ആനയുടെ എഴുന്നള്ളിപ്പിനു അനുമതി നല്‍കാനാകില്ലെന്നു കലക്ടര്‍ നിലപാടെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന പൂരം ആലോചനായോഗത്തിലും വിഷയം ഉന്നയിച്ചു.

Thrissur

പൂരത്തലേന്ന് തെക്കേ ഗോപുരനട തള്ളിത്തുറക്കുന്നത് ഏതാനും വര്‍ഷമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇതടക്കമുള്ള ചടങ്ങുകളെ പ്രശ്‌നം ബാധിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ മുന്‍തീരുമാനം നടപ്പാക്കാനാകുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിശദീകരിച്ചു. മന്ത്രിസഭായോഗത്തില്‍ വിഷയം ഉന്നയിക്കാമെന്നും മന്ത്രി അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാത്ത സാഹചര്യത്തില്‍ ആന ഉടമസ്ഥ സംഘം ജന.സെക്രട്ടറി പി. ശശികുമാറിന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോയി. നിഷേധ നിലപാടു തുടര്‍ന്നാല്‍ ആനകളെ ഉത്സവങ്ങള്‍ക്കു വിട്ടു നല്‍കുന്ന കാര്യവും പുനഃപരിശോധിക്കുമെന്ന് സംഘടന വ്യക്തമാക്കി. മോണിറ്ററിങ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ കലക്ടറുടെ തീരുമാനം അംഗീകരിച്ചു. ആന ഉടമസ്ഥസംഘം പ്രതിനിധികള്‍ എതിര്‍ത്തു.

ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ് തലയെടുപ്പില്‍ പ്രസിദ്ധനായ കൊമ്പന്‍ തെച്ചിക്കോട്ടു രാമചന്ദ്രനെ വിലക്കണമെന്ന നിര്‍ദേശം വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെതിരേ ആന ഉടമ സംഘത്തിന്റെ നേതൃത്വത്തില്‍ ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്നു നിബന്ധനകളോടെ വിലക്ക് നീക്കി.

കൊമ്പനെ ജില്ലയ്ക്കു പുറത്തേക്ക് കൊണ്ടു പോകാന്‍ പാടില്ല, ആഴ്ചയില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനുള്ള വിലക്ക് തുടരുന്നു. തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാന്‍ സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ പൂരത്തിന് എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും ടി.വി. അനുപമ വ്യക്തമാക്കി.ചെറിയ ശബ്ദം പോലും കേട്ടാല്‍ ഭയക്കുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരിയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ തൃശൂര്‍ പൂരത്തിന് തിടമ്‌ബേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമാണ്.

അമ്പത് വയസ് പ്രായത്തിനുള്ളില്‍ രാമചന്ദ്രന്‍ 13 പേരെയാണ് കൊന്നത്. ഫെബ്രുവരി എട്ടാം തിയ്യതിയാണ് രാമചന്ദ്രന്‍ അവസാനമായി ഇടഞ്ഞത്. പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് രാമചന്ദ്രന്‍ ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇതിന് ശേഷം രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിനു വിലക്കു നീക്കുന്ന ഉത്തരവ് രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. വനംമന്ത്രിയുമായി ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പരിഹാരം ഉണ്ടാക്കും. ആനയെ എഴുന്നള്ളിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കലക്ടര്‍ തിരക്കിട്ട് ഉത്തരവു പുറപ്പെടവിക്കേണ്ട കാര്യമില്ലായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ വ്യാഴാഴ്ച പൂരം ആലോചനാ യോഗത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ആനക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആനയുടമകളുടെ സംഘടനയും ദേവസ്വം ഭാരവാഹികളും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+