Get Updates
Get notified of breaking news, exclusive insights, and must-see stories!

തെച്ചിക്കോട്ട് രാമചന്ദ്രന്‍ ഇടഞ്ഞു; 2 പേരെ ചവിട്ടി കൊന്നു, നിരവധി പേര്‍ക്ക് പരിക്ക് !!

തൃശ്ശൂര്‍: വീട്ടുമുറ്റത്തു നിന്നും പൂരം എഴുന്നെള്ളിക്കുന്നതിനിടെ ഇടഞ്ഞോടിയ കൊമ്പന്റെ കുത്തും ചവിട്ടുമേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടു.കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രോത്സവത്തിന് വടക്കുഭാഗത്തുനിന്നുള്ള എഴുന്നെള്ളിപ്പിനിടെയായിരുന്നു സംഭവം. ഇടഞ്ഞോടിയ കൊമ്പൻ തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആക്രമണത്തിൽ കണ്ണൂര്‍ തളിപ്പറമ്പ് നിഷ നിവാസില്‍ നാരായണ പട്ടേരി(ബാബു-66), കോഴിക്കോട് നരിക്കുനി അരീക്കൽ ഗംഗാധരൻ (60) എന്നിവരാണ് മരിച്ചത്.

ആനയുടെ ചവിട്ടേറ്റ നാരായണ പട്ടേരി ആശുപത്രിയിലെത്തും മുമ്പെ മരിച്ചിരുന്നു. ആനയുടെ പരാക്രമം കണ്ട് ഭയന്നോടിയ മേളക്കാരടക്കം 12 ലധികം പേർക്ക് പരിക്കുണ്ട്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശനത്തിന്റെ ചടങ്ങുകൂടിയായിരുന്നു ഇന്നലെ - ഇതിന്റെ ഭാഗമായി ഷൈജുവിന്റെ വക വഴിപാടായാണ് രണ്ട് ആനയെ ഏൽപിച്ചിരുന്നു.ഗൃഹപ്രവേശനത്തിന് എത്തിയ വിരുന്നുകാരനായിരുന്നു മരിച്ച നാരായണനും ഗംഗാധരനും.

Thechikodu Ramachandran

പഞ്ചവാദ്യം കലാകാരന്‍മാരായ ചാലിശ്ശേരി സ്വദേശി അംജേഷ് കൃഷ്ണന്‍(26),പട്ടാമ്പി ചാക്കോളില്‍ സജിത്ത്(18),പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍(19),കൂറ്റനാട് പെരിങ്ങോട് പള്ളിവളപ്പില്‍ സന്തോഷ് (24),പെരുമണ്ണൂര്‍ കുറുപ്പത്ത് ദാമോദരന്‍(62),പൂരത്തിനെത്തിയ കോട്ടപ്പടി മുള്ളത്ത് ശ്രീധരന്റെ ഭാര്യ രഞ്ജിനി(65),അരിമ്പൂര്‍ കോഴിപ്പറമ്പ് സുരേഷ് ബാബു(52),പാലയൂര്‍ കരുമത്തില്‍ അക്ഷയ്(15), മുകേഷ് കുമ്പളേങ്ങാട് (32)ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത് അരുണ്‍കുമാര്‍(55) മാറഞ്ചേരി സുഹറ (60 )എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഷൈജുവിന്റെ പുതിയ വീടിന്റെ മുറ്റത്തുനിന്നായിരുന്നു എഴുന്നെള്ളിപ്പ് തുടങ്ങിയത്. പൂരത്തിന്റെ അന്നുതന്നെ ഗൃഹപ്രവേശനവും നടത്തണമെന്ന ആഗ്രഹം കൊണ്ട് ഷൈജുവിന്റെ വകയായി തെച്ചിക്കോട്ട് രാമചന്ദ്രനും പഞ്ചവാദ്യവും ഉള്‍പ്പെട്ട എഴുന്നെള്ളിപ്പ് നിശ്ചയിച്ചു.പുതിയ വീട്ടില്‍ നിന്നുള്ള പൂരം കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു.മരിച്ചവരടക്കമുള്ള പലരും ഗൾഫിൽ നിന്നാണ് എത്തിയത്.ഷൈജുവിന്റെ കൂട്ടുകാരാണിവർ.

പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ നിന്നും പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടുവെങ്കിലും 15 മിനിറ്റോളം കഴിഞ്ഞ് ഒരു പ്രകോപനവുമില്ലാതെയാണ് ആന ഓടിയതത്രെ. വീടിന്റേയും ഷെഡ്ഡി നെറയും ഇടയിലൂടെ യാണ് ഓടിയതെന്നതിനാൽ പലരും ഞെങ്ങി ഞെരിഞ്ഞു. ഇടഞ്ഞോടുന്നതിിനിടെ മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ ആന തട്ടിയിട്ട് ചതച്ചരക്കുന്നത് കണ്ട് പൊട്ടിക്കരഞ്ഞ് പലരും ഓടുന്നത് കാണാമായിരുന്നു.

ആനയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണാണ് പലർക്കും പരിക്കേറ്റത്.ഇതിനിടയില്‍ ആനപ്പുറത്തിരുന്നവരെ താഴെയിറക്കി. കോലവുമിറക്കി.അക്രമം കാട്ടിയശേഷം ആന നേരെ റോഡിലേക്കിറങ്ങി ഓടാനുള്ള ശ്രമമായിരുന്നു. വാലില്‍ പിടിച്ച് പാപ്പാന്‍ ആനയെ നിര്‍ത്തി.പി്ന്നീട് ശാന്തനാക്കിയശേഷം ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.

അടുത്തിടെ നടക്കുന്ന ഉത്സവങ്ങൾക്ക് ആനയെ വനം വകുപ്പ് നിരോധിച്ചു.നിരവധി ഉത്സവങ്ങൾക്ക് ഈ ആനയെ ഉത്സവക്കമ്മിറ്റിക്കാർ ഏൽപിച്ചിട്ടുണ്ടെന്നിരിക്കെ അടിയന്തിര പ്രാധാന്യത്തിലാണ് ഉത്തരവ്.ഒരു കണ്ണ് നേരത്തെ നഷ്ടപ്പെട്ട ആനയെ 2017 ലാണ് അവസാനമായി വനംവകുപ്പ് പരിശോധിച്ചതെന്നറിയുന്നു. ഇന്നലെ വനം വകുപ്പുകാർ എത്തും മുമ്പെ ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോകുകയാണുണ്ടായത്.പിന്നീട് തെച്ചി ക്കോട്ടുകാവ് ക്ഷേത്ര സന്നിധിയിൽ പോയി പരിശോധിക്കേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+