തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണം തിരക്കുള്ള ബസ്സുകളില്‍ മാത്രം; തമിഴ്‌നാട് സ്വദേശിനി തൃശൂരില്‍ അറസ്റ്റില്‍

Google Oneindia Malayalam News

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസ്സില്‍ വെച്ച് ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും പഴ്‌സും പണവും മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് അണ്ണാമല സ്വദേശി സുബിത ( 25 ) യെ യാത്രക്കാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃശൂര്‍ സിറ്റി പോലീസിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളില്‍ മോഷ്ടാക്കളെക്കുറിച്ച് മുന്‍പ് പ്രചരിച്ച വാര്‍ത്തയാണ് യാത്രക്കാരന്റെ ജാഗ്രതക്ക് കാരണമായത്. മോഷ്ടാവ് ബാഗും പഴ്‌സും മോഷണം നടത്തിയിരുന്നുവെങ്കില്‍, ജോലിയുടെ ഭാഗമായി തന്റെ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെടുമായിരുന്നു എന്നും യാത്രക്കാരന്‍ പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.

 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി 'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി

തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യവേ യാത്രക്കാരില്‍ നിന്നും പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നവര്‍ നഗരത്തില്‍ വിലസുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള മോഷ്ടാക്കള്‍ തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്ത്, അതി വിദഗ്ദമായി യാത്രക്കാരുടെ ബാഗുകളില്‍ നിന്നും പോക്കറ്റില്‍ നിന്നും മോഷണം നടത്തുന്ന രീതി വ്യക്തമാക്കുന്ന വീഡിയോയും തൃശൂര്‍ സിറ്റി പോലീസ് പുറത്തുവിട്ടിരുന്നു .

kerala

പൊതുജനങ്ങളുടെ ശ്രദ്ധക്ക്

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള ബാഗ്, പണം, പഴ്‌സ്, മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ വസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കുക . നഗരത്തിലെ തിക്കും തിരക്കും മറയാക്കി, കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ക്കു ശ്രമിക്കാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ പോലീസ് എയ്ഡ് പോസ്റ്റിലോ, പോലീസ് സ്റ്റേഷനിലോ റിപ്പോര്‍ട്ട് ചെയ്യുക. തൃശൂര്‍ പൂരം തിരക്ക് കണക്കിലെടുത്ത് സ്വരാജ് റൌണ്ട്, തേക്കിന്‍കാട് മൈതാനം, എക്‌സിബിഷന്‍ ഗ്രൌണ്ട് എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥരേയും, മഫ്ടി പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട് .

കാപ്പ നിയമപ്രകാരം കൊടും കുറ്റവാളി അറസ്റ്റില്‍

തൃശൂര്‍: വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉള്‍പ്പെടെ പതിനൊന്ന് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഒല്ലൂര്‍ അഞ്ചേരി കരുവന്നുര്‍ക്കാരന്‍ ദേവന്‍ എന്ന ദേവമണി ( 27 )യെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ( കാപ്പ ) നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് തൃശ്ശുര്‍ ജില്ല കളക്ടര്‍ ഉത്തരവിട്ടത്. നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ട് ജാമ്യത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തുടര്‍ന്നും അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നു എന്ന പോലീസ് റിപ്പോര്‍ട്ട് പ്രകരം കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു.

ഒല്ലുര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്, ഒല്ലൂര്‍ അസിസ്റ്റന്റ് കമ്മീഷര്‍ കെ സി സേതു എന്നിവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്യാന്‍ ഉത്തരവായത്. വിയ്യുര്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു വരുന്ന ദേവമണിയുടെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തി. ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു ക്രിമിനല്‍ സാജന്‍ എന്ന തീക്കാറ്റ് സാജനെയും വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് @ തക്കാളി രാജീവിനേയും കഴിഞ്ഞ ദിവസം കാപ്പ നിയമ പ്രകാരം തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റുചെയ്തിരുന്നു .

Thrissur
English summary
Theft only on busy buses; Tamil Nadu native arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X