തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് 1200 പ്രശ്‌നബൂത്തുകളെന്ന് ടിക്കാറാം മീണ; ഏറ്റവും കൂടുതൽ കണണൂർ ജില്ലയിൽ...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാനത്ത് 1200 പ്രശ്‌നബൂത്തുകളുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ടിക്കാറാം മീണ. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പ്രശ്‌നബൂത്തുകളെന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അവിടെയാണ് കൂടുതല്‍ പാരാമിലിട്ടറി സേനയെ വിന്യസിക്കുക. 35 കമ്പനി പാരാമിലിട്ടറി സേനയെ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

2.54 കോടി വോട്ടര്‍മാരാണ് ജനുവരി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തുള്ളത്. ഇതില്‍ 1.31 കോടി വനിതകളാണ്. 110 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. യുവവോട്ടര്‍മാര്‍ മലപ്പുറത്താണ് കൂടുതല്‍. രണ്ടാമത് തൃശൂരിലാണ്. 2.61 ലക്ഷം പേരാണ് ഇത്തവണ പുതുതായി വോട്ടു ചെയ്യുന്നത്. 46 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരാണ്. 80 വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം അഞ്ച് ശതമാനമാണ്. 24,970 പോളിങ് സ്‌റ്റേഷനുകളാണ് കേരളത്തിലുള്ളത്.

EV M

ഫോം 6 പൂരിപ്പിച്ച് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം. പുതുതായി ചേര്‍ത്തവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സംസ്ഥാനത്ത് നാല് ലക്ഷം പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ വോട്ടറെ ചേര്‍ക്കുന്നതിനുള്ള അപേക്ഷ മാര്‍ച്ച് 25ന് മുമ്പായി തീര്‍പ്പാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പ് കമീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒമ്പത് മുതല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ട പ്രകാരം വേണം പ്രചാരണം നടത്താന്‍. ചട്ടലംഘനം ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചട്ടലംഘനം നടത്തിയതിന് 31,590 പോസ്റ്ററുകളും ഹോര്‍ഡിംഗ്‌സും മറ്റും ഇതുവരെ തൃശൂര്‍ ജില്ലയില്‍ മാത്രം നീക്കി. പെരുമാറ്റച്ചട്ടപ്രകാരം മതത്തിന്റെയോ ജാതിയുടെയോ അമ്പലത്തിന്റെയോ പള്ളിയുടെയോ ചര്‍ച്ചിന്റെയോ പേരില്‍ ആരും വോട്ട് ചോദിക്കാന്‍ പാടില്ല. ദൈവത്തിന്റെ പേരുപയോഗിച്ചും വോട്ട് പിടിക്കരുത്. നിയമവിരുദ്ധ പണം ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാവും.

ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങില്‍ പങ്കെടുക്കാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കും. വീടുകളളില്‍ നിന്നു പോളിങ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ക്രമീകരണമുണ്ടാക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും പ്രചാരണവേളയില്‍ ഉപയോഗിക്കരുത്. അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഉപയോഗിക്കുന്നതും തടയും. ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം അഭിനന്ദനാര്‍ഹമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കലക്ടര്‍ ടി.വി.അനുപമ, സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര, അസി.കലക്ടര്‍ പ്രേംകൃഷ്ണ എന്നിവരും സന്നിഹിതരായി.

Thrissur
English summary
There are 1,200 problem booths in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X