തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡരികില്‍ പടക്കം പൊട്ടിച്ചതിൽ തർക്കം; യുവാവിനെ തൃശൂരിൽ തല്ലിക്കൊന്നു, സംഭവം ഏപ്രിലിൽ, മൂന്നാം പ്രതിയും അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വിഷുദിന തലേന്ന് റോഡരികില്‍ പടക്കം പൊട്ടിച്ചതുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രദിന്‍ എന്ന യുവാവിനെ അടിച്ചുകൊന്ന സംഭവത്തിലെ മൂന്നാംപ്രതി അറസ്റ്റിലായി. പെരിങ്ങോട്ടുകര വടക്കുംമുറി പുളിപറമ്പില്‍ വിജയന്‍ മകന്‍ വിഘ്‌നേഷി(24)നെയാണ് തൃശൂര്‍ റൂറല്‍ എസ്.പി. വിജയകുമാരന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് അറസ്റ്റു ചെയ്തത്.

<strong>മിഷന്‍ രാജ്യസഭയുമായി ബിജെപി.... ഭൂരിപക്ഷം.... കോണ്‍ഗ്രസിനെ വെല്ലാന്‍ പുതിയ നീക്കം</strong>മിഷന്‍ രാജ്യസഭയുമായി ബിജെപി.... ഭൂരിപക്ഷം.... കോണ്‍ഗ്രസിനെ വെല്ലാന്‍ പുതിയ നീക്കം

നിരവധി അടിപിടിക്കേസുകളിലും കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ് അറസ്റ്റിലായ വിഘ്‌നേഷ്. ഈ കേസില്‍ പെരിങ്ങോട്ടുകര സ്വദേശികളായ നാലു പേര്‍ നേരത്തേ പിടിയിലായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസില്‍ മൂന്നു മാസത്തോളമായി ഒളിവിലായിരുന്ന മുഖ്യ പ്രതികളിലൊരാളായിരുന്നു വിഘ്‌നേഷ്.

Vignesh

ഇക്കഴിഞ്ഞ ഏപ്രില്‍ പതിന്നാലാം തീയതി അര്‍ദ്ധരാത്രി വിഷുദിന ആഘോഷത്തിലായിരുന്നവരാണ് ആക്രമണത്തിന് ഇരയായത്. മറ്റൊരു ആഘോഷത്തില്‍ പങ്കെടുത്ത് മദ്യപിച്ച് ബൈക്കുകളില്‍ മടങ്ങുകയായിരുന്ന പ്രതികള്‍ ചെമ്മാപ്പള്ളിയില്‍ വിഷു ആഘോഷത്തില്‍ പടക്കം പൊട്ടിച്ചു കൊണ്ടിരുന്നവരുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ കരിങ്കല്ലും വടിയുംകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി തകര്‍ന്നും മുഖത്തിന് ഗുരുതര പരുക്കേറ്റും കണ്ണാറ വീട്ടില്‍ പാറന്‍കുട്ടി മകന്‍ പ്രദിന്‍ (46 ) പിറ്റേന്ന് മരിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ പണിക്കശ്ശേരി ശ്രീജിത്ത് ചികിത്സയിലാണ്. ആക്രമണത്തില്‍ മറ്റു രണ്ടുപേര്‍ക്കുകൂടി പരുക്കേറ്റിരുന്നു. ഈ കേസില്‍ അറക്കപ്പറമ്പില്‍ ചന്ദ്രന്‍ മകന്‍ വിനയന്‍ (23 ), പുതിയേടത്ത് മുരളി മകന്‍ മിഥുന്‍ (26 ), പൊന്നാം പാലത്ത് ചന്ദ്രന്‍ മകന്‍ നൃപന്‍ (30 ), കണ്ടാറ വീട്ടില്‍ അശോകന്‍ മകന്‍ ലെനിഷ് (23 ) എന്നിവര്‍ ആദ്യം പിടിയിലായിട്ടുണ്ട്.

ഇവര്‍ അറസ്റ്റിലായതറിഞ്ഞ് നാടുവിട്ട വിഘ്‌നേഷ് മൂന്ന് മാസത്തോളം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. അന്തിക്കാട് സ്റ്റേഷനില്‍ പതിമൂന്നു കേസുകളില്‍ പ്രതിയായ വിഘ്‌നേഷ് കാലടി, അന്തിക്കാട് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമക്കേസും നെടുപുഴ സ്റ്റേഷനില്‍ പിടിച്ചുപറിക്കേസിലും പ്രതിയാണ്. പെരിങ്ങോട്ടുകരയിലെ സംഭവ ശേഷം ഗോവയിലേക്കും അവിടെനിന്ന് ഗുജറാത്തിലേക്കും മുങ്ങുകയായിരുന്നു.

ആദ്യം അന്തിക്കാട് പോലീസ് അന്വേഷിച്ച കേസ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അന്വേഷണ ചുമതല ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഏറെ രാഷ്ട്രീയ മാനം കൈവരിച്ച കേസില്‍ ചേന്ദംകുളം വീട്ടില്‍ രമേഷ് മകന്‍ അക്ഷയ് (22 ) ഇപ്പോഴും ഒളിവിലാണ്.

സംഭവത്തിലെ ഗൂഢാലോചന, പ്രതികള്‍ രക്ഷപ്പെടാന്‍ സഹായം ചെയ്തവര്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് അറിയിച്ചു. അന്തിക്കാട് എസ്.ഐ. കെ.ജെ. ജിനേഷ്, അഡീ.എസ്.ഐ. ഗിരിജാ വല്ലഭന്‍, എ.എസ്.ഐ. പി.ജെ. ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒ. കെ.എം. മുഹമ്മദ് അഷറഫ്, എം. സുമല്‍, എം.കെ. ഗോപി, ഷഫീര്‍ ബാബു, സി.പി.ഒ മാരായ ഇ.എസ്. ജീവന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Thrissur
English summary
Third accuse arrested for murder case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X