തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊലീസിന്റെ മൂന്നാം കണ്ണ് തുറന്നു; നഷ്ടപ്പെട്ടെന്ന് കരുതിയ 20 പവന്‍ സ്വര്‍ണം തിരിച്ചുകിട്ടി

Google Oneindia Malayalam News

തൃശൂര്‍: പൊലീസിന്റെ സഹായത്താല്‍ നഷ്ടപ്പെട്ട 20 പവന്‍ സ്വര്‍ണം വീണ്ടെടുത്തു. നഷ്ടപ്പെട്ടെന്ന് തൃശൂര്‍ പെരിങ്ങാവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബത്തിന്റെ നഷ്ടപ്പെട്ട ബാഗാണ് പൊലീസിന്റെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്താല്‍ കണ്ടെടുത്തത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചാണ് ഓട്ടോയില്‍ മറന്നുവച്ച ബാഗ് പൊലീസ് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് മറന്നു വച്ചത് ഓട്ടോറിക്ഷ ഡ്രൈവറും അറിഞ്ഞിരുന്നില്ല. സംഭവത്തെ കുറിച്ച് തൃശൂര്‍ സിറ്റി പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

thrissur

തൃശൂര്‍ പെരിങ്ങാവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ സ്വദേശത്തെ വീട്ടിലേക്ക് പോകാനായി വീടുപൂട്ടി പോകുമ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളും ബാഗിലേക്ക് എടുത്തുവെച്ചു. പെരിങ്ങാവ് ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി, എല്ലാവരും അതില്‍ കയറി, നേരെ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ചെന്നിറങ്ങി.

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

കുറ്റിപ്പുറത്തേക്കുള്ള ദീര്‍ഘദൂര ബസ്സില്‍ കയറി സീറ്റിലിരുന്നപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. അവര്‍ കയറിയ ഓട്ടോറിക്ഷയില്‍ നിന്നും ധൃതിയിലിറങ്ങിയപ്പോള്‍ ബാഗ് എടുക്കാന്‍ മറന്നു. അവര്‍ ആകെ അങ്കലാപ്പിലായി. ബസ്സില്‍ നിന്നും ചാടിയിറങ്ങി, ഉടന്‍തന്നെ അവര്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ സ്ഥലത്ത് അന്വേഷിച്ചു. അപ്പോഴേക്കും ഓട്ടോറിക്ഷ തിരിച്ചു പോയിരുന്നു. അവര്‍ കയറിയ ഓട്ടോറിക്ഷയെ കുറിച്ച് പ്രത്യേകിച്ച് ഒരു അടയാളവും അവര്‍ക്ക് ഓര്‍മ്മയില്ലായിരുന്നു.

'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ

ഇരുപത് പവന്‍ സ്വര്‍ണാഭരണങ്ങളാണ് ബാഗിലുണ്ടിയിരുന്നത്. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷക്കാരോടും കൂടി നിന്നവരോടും വിവരം പറഞ്ഞു. അവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുന്നതിന് യാതൊരു സൂചനയും ലഭിക്കാതായതോടെ അവര്‍ തൃശൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തുകയുണ്ടായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ അവരോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി, ലഭ്യമായ വിവരങ്ങള്‍ പോലീസിന്റെ ക്യാമറ നിരീക്ഷണ വിഭാഗത്തിലേക്ക് കൈമാറി. അവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ അടയാളങ്ങളോ, രജിസ്‌ട്രേഷന്‍ നമ്പറോ ഒന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. അവര്‍ ഓട്ടോയില്‍ സഞ്ചരിച്ച സമയവും റൂട്ടും പോലീസുദ്യോഗസ്ഥര്‍ അവരില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി. അവര്‍ ചെമ്പൂകാവില്‍ നിന്നും യാത്രചെയ്ത് പാറേമക്കാവ് ക്ഷേത്ര പരിസരത്തേക്ക് എത്തുന്നതിനിടയില്‍ ഓട്ടോറിക്ഷക്ക് പിറികിലായി ഒരു അനൌസ്‌മെന്റ് വാഹനം ഉണ്ടായിരുന്നു എന്നും അവര്‍ ഓര്‍ത്തെടുത്തു.

വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍വളര്‍ത്തി വലുതാക്കിയവരാല്‍ അവഹേളിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍; അനുസ്മരിച്ച് കെടി കുഞ്ഞുമോന്‍

അവര്‍ സഞ്ചരിച്ച സമയവും, റൂട്ടും സൂചനകളും മനസ്സിലാക്കി പോലീസുദ്യോഗസ്ഥര്‍, നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചു. മാത്രവുമല്ല, നിശ്ചിത സമയത്തിനുള്ളില്‍ അതുവഴി സഞ്ചരിച്ച മുഴുവന്‍ ഓട്ടോറിക്ഷകളുടേയും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ക്യാമറദൃശ്യങ്ങളില്‍ നിന്നും ശേഖരിക്കുവാനായി. രജിസ്‌ട്രേഷന്‍ രഖകളില്‍ നിന്നും ഓട്ടോറിക്ഷ ഉടമസ്ഥരുടേയും ഡ്രൈവര്‍മാരുടേയും മൊബൈല്‍ ഫോണ്‍ നമ്പറുകളും ലഭിച്ചു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ, യാത്രക്കാര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കൃത്യമായി മനസ്സിലാക്കുവാന്‍ കഴിയുകയും, ഓട്ടോറിക്ഷ ഡ്രൈവറെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട്, പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അയാള്‍ ഓട്ടോറിക്ഷയുമായി അല്‍പ്പസമയത്തിനകം തന്നെ അവിടേക്ക് എത്തി.

തന്റെ ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് മറന്നു വച്ചത് ഓട്ടോറിക്ഷ ഡ്രൈവറും അറിഞ്ഞിരുന്നില്ല. അങ്ങിനെ, പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കൈമാറി.

തൃശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശൂര്‍ സിറ്റി പോലീസ്, നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആധുനിക ക്യാമറ നിരീക്ഷണ സംവിധാനം എങ്ങനെയാണ് സാധാരണക്കാരന് ഉപകാരപ്രദമാകുന്നതെന്ന് ഈ ചെറിയ സംഭവം തെളിയിക്കുന്നു.
ക്യാമറ നിരീക്ഷണ വിഭാഗത്തില്‍ പ്രവൃത്തിയെടുക്കുകയും സ്വര്‍ണാഭരണമടങ്ങിയ ബാഗ് കണ്ടെത്തി നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍മാരായ രജത്ത്.സി സുരേഷ്, അതുല്‍ ശങ്കര്‍.ഐ.ആര്‍,അഭി ഭിലായ് പി. എം , ജിതിന്‍ രാജ്, പി. ജിതിന്‍ എന്നിവര്‍ക്ക് തൃശൂര്‍ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങള്‍.

Thrissur
English summary
third eye of the police opened; 20 Pawan gold which was thought to be lost was recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X