തൃശൂരിലെ തൈപ്പൂയ മഹോത്സവത്തില്‍ ഇത്തവണ ആദ്യമായി സ്ത്രീകളും കാവടിയാടി

തൃശൂര്‍: തൃശൂരിലെ തൈപ്പൂയ മഹോത്സവത്തില്‍ ഇത്തവണ ആദ്യമായി സ്ത്രീകളും കാവടിയാടി. ആയിരക്കണക്കിന് പേരാണ് ഇത്തവണ കാവടിയാടാന്‍ എത്തിയത്. വടൂക്കര തൈപ്പൂയ ഉത്സവത്തില്‍ ആയിരങ്ങളാണ് കാവടിയാടിയത്. ഒരു കാലത്ത് റോഡരികിലും ക്ഷേത്രമുറ്റത്തും കാവടി കണ്ട് ആസ്വദിച്ചരുന്ന സ്ത്രീകളാണ് ഇത്തവണ കാവടി ആടാന്‍ എത്തിയത്. ആയിരക്കണക്കിന് പേരാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
പടിഞ്ഞാട്ടുമറി നാരായണ സമാജത്തിലെ അമ്മമാരാണ് കാവടിയാട്ടത്തിനിറങ്ങിയത്. പ്രായമായവരും കുട്ടികളും എല്ലാവരും കൂടിയായപ്പോള്‍ സംഗതി പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരം. പ്രായം മറന്ന് ചുവടുവച്ച 75 കാരി തങ്കമണിക്ക് ഇത് വരേ കണ്ടതില്‍ വച്ച് ഏറ്റവും നല്ല ആഘോഷമാണിതെന്നാണ് അഭിപ്രായം. ഭാരവാഹികളുടെ പൂര്‍ണ പിന്തുണയും കിട്ടി. ആട്ടത്തിനിറങ്ങുന്ന പെണ്‍പടക്ക് ജഴ്‌സിയും മറ്റു സമ്മാനങ്ങളുമായി മെഡിമിക്‌സും പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications