തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത്തവണ ബോണ്‍ നതാലെ ഇല്ല: പകര്യം കാരുണ്യത്തിന്‍റെ ഉത്സവം സഘടിപ്പിക്കും

Google Oneindia Malayalam News

തൃശൂര്‍: ക്രിസ്മസിനോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടക്കുന്ന ബോണ്‍നെതാലെ ഇത്തവണ ഇല്ല. പകരം കാര്യത്തിന് ഉത്സവമായി ബോൺ നതാലെ സംഘടിപ്പിക്കാനാണ് തൃശ്ശൂർ അതിരൂപതയുടെ തീരുമാനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഘോഷയാത്ര വേണ്ടെന്നുവെച്ചത്. തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം മുഖേനയും അഭയം പാലിയേറ്റീവ് മുഖേനയുമാണ് കാരുണ്യ പ്രവർത്തികൾ നടപ്പിലാക്കുന്നത്. ജാതിമത ഭേദമന്യേ അതിരൂപതയുടെ പരിതിയിലുള്ളവര്‍ക്ക് ഇതിൻറെ ഭാഗമായി സഹായം ലഭിക്കും.

വീട് വെച്ച് നൽകാനാണ് പ്രധാന പദ്ധതി. കൂടാതെ ഇടവകതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കോ കൊവിഡ് ബാധിച്ച് വിഷമിക്കുന്നവര്‍ക്കോ സാമ്പത്തിക സഹായം നൽകും. ഒരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങല്‍ക്കാണ് ഇത്തരത്തിൽ സഹായം നൽകുക. ഇങ്ങനെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ആണ് ഇത്തവണ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അത് തൃശ്ശൂർ നഗരം മുഴുവൻ ഉള്ള ആഘോഷമായി ഒരു മാസം നീണ്ടുനിൽക്കുന്ന ഹാപ്പി ഡെയ്സ് ആയി മാറ്റി.

 christmas

ഈ വര്‍ഷം കൊവിഡിന്‍റെ പ്രത്യേക പശ്ചാത്തലത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് ആഘോഷം. ഈ വര്‍ഷം ഡിസംബര്‍ ഏഴാം തീയതിയുള്ള പൊതു സമ്മേളനത്തില്‍, ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഇപ്പോള്‍ ലഭിച്ചിട്ടുള്ള സ്ഥലങ്ങള്‍ ധാനം ചെയ്യുമെന്ന് അതിരൂപതാ ഭാരവാഹികള്‍ അറിയിച്ചു.

Thrissur
English summary
This time there is no Bon Natale celebration: will organize a festival of mercy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X