തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹാപൂരത്തിലേക്കുള്ള ഗോപുരവാതില്‍ തുറന്നു: ഇനി പൂരത്തിന്റെ ലഹരിയിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആശങ്കകള്‍ ആവേശത്തിന് വഴി മാറി, അനിശ്ചിതത്വം ആഹ്‌ളാദമായി മാറിയ നിമിഷത്തില്‍ വടക്കുംനാഥന്റെ തെക്കേ ഗോപുരവാതില്‍ തള്ളിതുറന്ന് അവന്‍ വന്നു. സാക്ഷാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഏകഛത്രാധിപതി പട്ടമുള്ള ഏക ആനയാണ് രാമന്‍. വിലക്കുകള്‍ക്കും നിയമങ്ങള്‍ക്കും തന്നെ കൂച്ചുവിലങ്ങിട്ട് തള്ളയ്ക്കാനാകില്ല എന്ന് 'ഉറക്കെ ചിഹ്നം' വിളികൂടിയായി രാമന്റെ വരവ്.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ബേക്കലില്‍ വന്‍തിരിമറി, യുഡിഎഫ് അനുകൂലികള്‍ക്കു ബാലറ്റ് കിട്ടിയില്ലപോലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ബേക്കലില്‍ വന്‍തിരിമറി, യുഡിഎഫ് അനുകൂലികള്‍ക്കു ബാലറ്റ് കിട്ടിയില്ല

ഞായറാഴ്ച രാവിലെ നൈതലക്കാവിലമ്മ പൂരത്തിന്റെ വിളബരം ചെയ്തു വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളി, പിന്നെ അമ്മയുടെ പ്രതിനിധിയായ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തള്ളിത്തുറന്നു. ആര്‍പ്പുവിളികളുടെ ആരവങ്ങളുമായി വന്‍ജനാവലി. 36 മണിക്കൂര്‍ നീളുന്ന നാദ, വര്‍ണ, ശബ്ദ വിസ്മയങ്ങള്‍ക്കാണു നെയ്തലക്കാവിലമ്മ വടക്കുംന്നാഥന്റെ തെക്കേ ഗോപുരവാതില്‍ തുറന്നുകൊടുത്തത്.

വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുര നടയില്‍കൂടി ക്ഷേത്രത്തില്‍ പ്രവേശിച്ച് ക്ഷേത്രത്തിന് വലം വെച്ച് വടക്കും നാഥനെ വണങ്ങി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങിന് തെക്കോട്ടിറക്കം എന്നാണ് പറയുക. ഘടക പൂരങ്ങളില്‍ പ്രധാനിയായ നെയ്തലക്കാവ് ഭഗവതിയാണ് പൂരവിളംബരത്തിന്റെ ഭാഗമായി ആദ്യം തെക്കോട്ടിറക്കം നടത്തുക.

 ഗോപുര നടതുറക്കൽ

ഗോപുര നടതുറക്കൽ

പൂരദിവസം ആദ്യം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവിനും മറ്റ് ദേവീദേവന്‍മാര്‍ക്കും വേണ്ടിയാണ് പൂരത്തലേന്നുള്ള തെക്കേഗോപുരനട തുറക്കല്‍ ചടങ്ങ്. രാവിലെ വിശേഷാല്‍ പൂജകള്‍ക്കും ആറാട്ടിനും ശേഷം നടപ്പാണ്ടിയുടെ അകമ്പടിയോടെ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിരസിലേറി നൈതലക്കാവിലമ്മ പൂരനഗരിയിലെത്തി. തുടര്‍ന്ന് മണികണ്ഠനാലില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മേളത്തിനുശേഷം നൈതലക്കാവിലമ്മ വടക്കുംന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക്. പിന്നെ നിലപാട് തറയില്‍ നെയ്തലക്കാവിലമ്മ കയറി നിന്നതോടെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് മാരാര്‍ മൂന്നു തവണ ശംഖനാദം മുഴക്കി. തുടര്‍ന്ന് പടിഞ്ഞാറെ ഗോപുരനട വഴി മതിലകത്ത് പ്രവേശിച്ചശേഷം കൊമ്പ് പറ്റ്, കുഴല്‍പ്പറ്റ്, കേളി എന്നിവ കഴിഞ്ഞ് തെക്കേ ഗോപുരനട ഭഗവതി തള്ളിത്തുറന്നു. പൂരത്തിനും മഹാശിവരാത്രിക്കും മാത്രമാണ് ഈ നട തുറക്കുക.

ഹര്‍ഷാരവം മുഴക്കി

ഹര്‍ഷാരവം മുഴക്കി

ജനക്കൂട്ടം ആവേശത്തോടെയും ആര്‍പ്പുവിളികളോടെയുമാണു നെയ്തലക്കാവിലമ്മയെയും കൊമ്പന്‍ രാമചന്ദ്രനേയും വരവേറ്റത്. രാമചന്ദ്രന്‍ തുമ്പിക്കൈ ഉയര്‍ത്തി പ്രണാമമര്‍പ്പിച്ചപ്പോള്‍ ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി. തുടര്‍ന്ന് മേളം കൊട്ടിക്കലാശിച്ച ശേഷം ദേവി വീണ്ടും നിലപാട് തറയില്‍ കയറി നിന്നു. പിന്നെ ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി. ഇന്നു രാവിലെ വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിനു തുടക്കമാകും.

 തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ

തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ


തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കാണാന്‍ നിരവധി ആരാധകര്‍ എത്തിയിരിക്കുന്നതിനാല്‍ അവരെ നിയന്ത്രിക്കാന്‍ പോലിസ് നന്നേ പാടുപെട്ടു. തെക്കേ ഗോപുരനട പുരഷാരം കൊണ്ട് നിറഞ്ഞു. സ്ത്രീകളും കുട്ടികളും വയോധികരും അടക്കം അനേകായിരം ആളുകള്‍ ആര്‍പ്പുവിളിയോടെ കലിയുഗവരദായകനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വരവേറ്റു. പോലീസിന്‍െ്‌റ ബാരിക്കേഡുകള്‍ തള്ളിമാറ്റിയും ജനക്കൂട്ടം നിന്നു. വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

അനുമതി ലഭിച്ചത്

അനുമതി ലഭിച്ചത്

തൃശൂര്‍ പൂരത്തന്റെ വിളംബരമറിയിക്കുന്ന തെക്കേഗോപുരനട തുറക്കുന്ന ചടങ്ങില്‍ എഴുന്നെള്ളിക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു ഇന്നലെയാണ് കലക്ടര്‍ അനുമതി നല്‍കിയത് . കര്‍ശന ഉപാധികളോടെയാണ് അനുമതി. രാവിലെ 9.30 മുതല്‍ 10.30 വരെയാണു പൂരച്ചടങ്ങില്‍ ആനയെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കിയത്.
മണികണ്ഠനാല്‍ മുതല്‍ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങ് വരെയുള്ളതിന് മാത്രമേ ആനയേ എഴുന്നെള്ളിക്കാനാവു. ആനയോടൊപ്പം നാലു പാപ്പാന്‍മാരുണ്ടാകണം. ആനയുടെ പത്തു മീറ്റര്‍ അകലെമാറി മാത്രമെ ആളുകളെ നിറുത്താവു. ഇതിനായി പ്രത്യേകം ബാരിക്കേഡ് കെട്ടണം തുടങ്ങിയ കര്‍ശന ഉപാധികളുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാ നിരീക്ഷണ സമിതിയുടെ തീരുമാനത്തിന്റേയും വിദഗ്ധ സമിതിയുടെ ആരോഗ്യക്ഷമതാ പരിശോധന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കലക്ടര്‍ അനുമതി നല്‍കിയത്.

ആദ്യം ദേവീദാസന്‍ തിടമ്പേറ്റി

ആദ്യം ദേവീദാസന്‍ തിടമ്പേറ്റി


പൂരവിളമ്പരത്തിനു രാവിലെ ഏഴിനു കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്നും തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ തന്നെ ദേവീദാസന്‍ എന്ന ആന തിടമ്പേറ്റി. മണികണ്ഠനാലില്‍വച്ച് തിടമ്പ് രാമചന്ദ്രന് കൈമാറുകയായിരുന്നു. ഗോപുരവാതില്‍ തുറന്ന് മണികണ്ഠനാലില്‍ തിരിച്ചെത്തി രാമചന്ദ്രന്‍ തിടമ്പ് ദേവീദാസന് തിരിച്ച് നല്‍കി.തുടര്‍ന്ന് ദേവീദാസന്‍ തിടമ്പുമായി ക്ഷേത്രത്തിലേക്കു മടങ്ങി. ആനയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും മദപ്പാടില്ലെന്നും ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം ആനകളെ പൂരം എഴുന്നള്ളിപ്പിനു വിട്ടുനല്‍കില്ലെന്ന നിലപാട് ആന ഉടമസ്ഥ സംഘം നേരത്തെ പിന്‍വലിച്ചിരുന്നു.

Thrissur
English summary
Thissur into Thrissur pooram celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X