• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രതിഷേധം കനക്കുന്നു: ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനത്തിന് പതിനായിരങ്ങളെത്തി

  • By D

തൃശൂര്‍: ആചാരങ്ങള്‍ സംരക്ഷിക്കൂ ശബരിമലയെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി ശബരിമല കര്‍മ്മസമിതി ജില്ലാസമിതി നടത്തിയ ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ശ്വാസം നിലയ്ക്കുന്നതുവരെ വിശ്വാസങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സ്ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ള ഭക്തജനങ്ങള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രമൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന പരിപാടി ചലച്ചിത്രതാരം സന്തോഷ് ഉദ്ഘാടനം ചെയ്തു.

മണ്ഡലകാലത്തിന് നട തുറക്കാൻ ദിവസങ്ങൾ മാത്രം, മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. ടികെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, യോഗക്ഷേമസഭ രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍. മോഹനന്‍, കര്‍മ്മസമിതി ജില്ലാ കണ്‍വീനര്‍ പി. സുധാകരന്‍, സെക്രട്ടറി മുരളി കോളങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.

ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് പി.എ. ഈശ്വരന്‍, രാഷ്ട്രസേവികാസമിതി പ്രാന്തീയ സംഘചാലിക ഉഷാ വര്‍മ്മ, പിഷാരോടി സമാജം രക്ഷാധികാരി ബാലകൃഷ്ണ പിഷാരോടി, ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി ഡി. മൂര്‍ത്തി, പട്ടികജാതി സംയുക്തസമിതി ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പടിക്കലാന്‍, എഴുത്തച്ഛന്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി. അരവിന്ദാക്ഷന്‍, വിശ്വകര്‍മ്മ മഹാസഭ ഉപാധ്യക്ഷന്‍ ഡോ. മനോഹരന്‍, കേരള കളരികുറുപ്പ് കളരിപ്പണിക്കര്‍ സംഘം ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കളരിക്കല്‍, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ബി.ആര്‍. ബലരാമന്‍, ശബരിമല കര്‍മ്മസമിതി സംസ്ഥാന കണ്‍വീനര്‍ എ.പി. ഭരത്കുമാര്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. കണ്ണന്‍, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറിമാരായ എം.വി. മധുസൂദനന്‍, അഡ്വ. രമേശ് കൂട്ടാല, ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എ.ഒ. ജഗന്നിവാസന്‍, സെക്രട്ടറി പി.ആര്‍. ഉണ്ണി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, അയ്യപ്പസേവാസമാജം അഖിലേന്ത്യാ സെക്രട്ടറി കൃഷ്ണന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി പി. ഷണ്മുഖാനന്ദന്‍, ജില്ലാ പ്രസിഡന്റ് വി. രാമദാസ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരന്‍, പാറമേക്കാവ് ദേവസ്വം അസി. സെക്രട്ടറി കെ. മഹേഷ്, കുട്ടന്‍കുളങ്ങര ദേവസ്വം പ്രസിഡന്റ് സി. വിജയന്‍, പൂങ്കുന്നം ശ്രീരാമക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ടി.എസ്. രാമകൃഷ്ണന്‍, പുഷ്പക ബ്രാഹ്മണസേവാസംഘം സംസ്ഥാന കണ്‍വീനര്‍ ടി.പി. വിജയന്‍ നമ്പീശന്‍, ഡോ. ആശ ഗോപാലകൃഷ്ണന്‍, ജാനകി പദ്മനാഭന്‍, ജിജി ജൈജു, സരള ബാലന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് ഐക്യദാര്‍ഡ്യം നേര്‍ന്ന് പങ്കെടുത്തു.

കമ്മ്യൂണിസം ഏറ്റവും ഭീകരമായ മതം: സന്തോഷ്

തൃശൂര്‍: കമ്മ്യൂണിസം ഒരു രാഷ്ട്രീയ സംവിധാനമോ പാര്‍ട്ടിയോ അല്ല, അത് ലോകത്തിലെ ഏറ്റവും ഭീകരമായ മതമാണെന്ന് ചലച്ചിത്രതാരം സന്തോഷ്. തൃശൂര്‍ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ശബരിമല കര്‍മ്മസമിതി നടത്തിയ വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര മതങ്ങളെ തമ്മില്‍ തല്ലിക്കുകയും വേര്‍ത്തിരിച്ച് കാണാന്‍ പഠിപ്പിക്കുകയുമാണ് കമ്മ്യൂണിസം ചെയ്യുന്നത്. ഇത് സര്‍വ്വസംഹാരിയുമാണ്.

കമ്മ്യൂണിസം കൊടികുത്തി വാണ സോവിയറ്റ് റഷ്യയില്‍ ഒരുകഷണം റൊട്ടിക്കും ഒരു സിഗരറ്റിനും വേണ്ടി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ വരെ തെരുവില്‍ ശരീരം വില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും നശിപ്പിക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഹിന്ദുക്കള്‍ മക്കളെ മതം പഠിപ്പിച്ച് വളര്‍ത്തണം. മതത്തെ മനസ്സിലാക്കിയാലേ വ്യക്തിത്വമുണ്ടാവൂ. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമുള്ളതാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാവുന്നത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ജനത എന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Thrissur

English summary
thousands reached in sabarimala for protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more