തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തട്ടുകടയിലെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

തൃശ്ശൂര്‍: കൊട്ടാരക്കരയിലെ ഒരു തട്ടുകടയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‌പേര്‍ അറസ്റ്റില്‍. ആലത്തൂര്‍ സ്വദേശിയായ ശ്രീകാന്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സച്ചിന്‍, കൊട്ടാരക്കര സ്വദേശികളായ ശ്രീജിത്ത്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ശ്രീകാന്ത്. വാക്കുതര്‍ക്കം കയ്യാംങ്കളിയില്‍ എത്തുകയും തര്‍ക്കം മൂര്‍ച്ചിച്ചതോടെ ശ്രീകാന്തിനെ മുവര്‍സംഘം കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. തര്‍ക്കത്തിനിടെ പ്രതികളില്‍ ഒരാളായ രഞ്ജിത്തിന് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് പാലക്കാട് സ്വകാര്യാശുപത്രിയിലും ചികിത്സ തേടി.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പാലക്കാട് സ്വകാര്യാശുപത്രിയില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. കേസിലെ ഒന്നാം പ്രതി സച്ചിന്‍ മുമ്പ് ഒരു കൊലക്കേസിലെ പ്രതിയാണ്. മറ്റ് രണ്ട് പ്രതികള്‍ക്കെതിരെ തൃശ്ശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Thrissur
English summary
Three are arrested in Sreekanth murder case at Trissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X