തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കട കത്തി നശിച്ച സംഭവം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ ആസൂത്രിത സംഭവം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് വരന്തരപ്പിള്ളി നന്തിപുലത്തു 'ശിവാനി സില്‍ക്‌സ്' കത്തി നശിച്ച സംഭവത്തില്‍ സഹോദരനുള്‍പ്പടെ ക്വട്ടേഷന്‍ സംഘം പിടിയില്‍. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍മാര്‍ക്കിടയില്‍ ഉടലെടുത്ത വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും ആസൂത്രിതമായാണ് തുണിക്കട കത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. കത്തിനശിച്ച തുണിക്കടയുടെ ഉടമയുടെ സഹോദരനായ നന്തിപുലം കൊല്ലിക്കര വീട്ടില്‍ സുര്‍ജിത് (35), കൊടുങ്ങല്ലൂര്‍ ചാമക്കാല ചക്കുഞ്ഞി കോളനിയിലെ അപ്പു എന്ന ജിഷ്ണു (23), നന്തിപുലം കാരൂക്കാരന്‍ പ്രീജോ (32) എന്നിവരാണ് പിടിയിലായത്.

 കേരളത്തിൽ എൻഡിഎയ്ക്ക് 3 സീറ്റ്, കേന്ദ്രത്തിൽ ബിഡിജെഎസും: തുഷാർ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎയ്ക്ക് 3 സീറ്റ്, കേന്ദ്രത്തിൽ ബിഡിജെഎസും: തുഷാർ വെള്ളാപ്പള്ളി

തുണിക്കട കത്തി നശിച്ച സംഭവം ആസൂത്രിതമായി നടത്തിയ കൃത്യമെന്ന് ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍മാര്‍ക്കിടയില്‍ ഉടലെടുത്ത വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
2017 സെപ്തംബര്‍ രണ്ടിനാണു കേസിനാസ്പദമായ സംഭവം. ഓണവിപണി ലക്ഷ്യമാക്കി കടയില്‍ ഇറക്കിയ 50 ലക്ഷത്തിന്റെ തുണിത്തരങ്ങളാണ് കത്തിനശിച്ചത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്തു തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങളായ സുര്‍ജിത്തും സൂരജും ഒരുമിച്ച് വര്‍ഷങ്ങളായി നന്തിപുലത്ത് സൂരജ് സില്‍ക്‌സ് എന്ന പേരില്‍ തുണിക്കട നടത്തിയിരുന്നു. സ്വത്തുതര്‍ക്കത്തില്‍ ഇരുവരും വേര്‍പിരിയുകയും തുടര്‍ന്ന് റോഡിന് ഇരുവശത്തുമായി മുഖാമുഖം തുണിക്കടകള്‍ തുടങ്ങുകയും ചെയ്തു. വൈരാഗ്യം മനസില്‍കൊണ്ടു നടന്ന സുര്‍ജിത്ത് സഹോദരന്റെ കട നശിപ്പിക്കാന്‍ പദ്ധതിയിടുകയായിരുന്നു.


ചാലക്കുടി ഡിവൈ.എസ്.പി. കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി സി.ഐ.എസ് ജയകൃഷ്ണന്‍, എസ്.ഐ. പ്രദീപ്കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം.മൂസ്സ, വി.യു.സില്‍ജോ, എ.യു.റെജി,ഷിജോ തോമസ്സ്,എഎസ്‌ഐ സത്യനാരായണന്‍,സീനിയര്‍ സി.പി.ഒ സുനില്‍കുമാര്‍ എന്നിവരടങ്ങുന്നവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

കട കത്തിക്കാന്‍ ക്വട്ടേഷന്‍

കട കത്തിക്കാന്‍ ക്വട്ടേഷന്‍


സുഹൃത്തായ പ്രീജുവും ചേര്‍ന്ന് സുര്‍ജിത്ത് ഒന്നാം പ്രതിയായ ജിഷ്ണുവിനെ കട കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി .ഇതിന്റെ പ്രതിഫലമായി സുര്‍ജിത് രണ്ടുലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. തുണിക്കട കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ പ്രീജോയാണ് ജിഷ്ണുവിന് വാങ്ങി നല്‍കിയത്.അര്‍ധരാത്രിയോടെ തുണിക്കടയുടെ സമീപമെത്തിയ പ്രതി മുന്‍പേ കണ്ടുവെച്ചിരുന്ന ശിവാനി സില്‍ക്‌സിന്റെ പിന്‍വശത്തെത്തി അവിടെ കിടന്നിരുന്ന തുണിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചശേഷം തുണിക്കടയുടെ ഉള്ളിലേക്ക് ഇടുകയായിരുന്നു. സംഭവത്തില്‍തുണിക്കട പൂര്‍ണമായും കത്തി നശിച്ചു.

 പ്രതി പണം കൈപ്പറ്റി

പ്രതി പണം കൈപ്പറ്റി

സംഭവത്തിന്റെ പിറ്റേ ദിവസം പുതുക്കാട് എത്തിയ പ്രതി 80,000 രൂപ പ്രീജോയില്‍ നിന്ന് കൈപ്പറ്റിയെന്നും പോലീസ് പറഞ്ഞു. രാത്രികാല പരിശോധനയുടെ ഭാഗമായി ഒന്നരയാഴ്ച മുന്‍പ് ആമ്പല്ലൂരില്‍ സംശയാസ്പദമായി പിടികൂടിയ മുന്‍കാല കുറ്റവാളികളിലൊരാളെ ക്രൈം സ്‌ക്വാഡ് വിശദമായി ചോദ്യം ചെയ്തതോടെയാണ് തുണിക്കട കത്തിച്ച കേസിന് തുമ്പുണ്ടായത്. സംഭവദിവസം രാത്രി ഒരു യുവാവ് കുപ്പിയുമായി നന്തിപുലം റോഡിലൂടെ പോകുന്നത് കണ്ടുവെന്നും അയാളുടെ രൂപവുമായി സാദൃശ്യമുള്ള ജില്ലക്കകത്തും പുറത്തുമുള്ള എല്ലാ ക്രിമിനലുകളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തെളിയാതെ കിടക്കുന്ന കേസുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് ഒന്നര വര്‍ഷത്തിനുശേഷം ഈ ഹീനകൃത്യം ചെയ്ത പ്രതികളെ കുടുക്കിയത് .

 കുറ്റവാളികളെ ചോദ്യം ചെയ്തുു

കുറ്റവാളികളെ ചോദ്യം ചെയ്തുു


രാത്രികാല പരിശോധനയുടെ ഭാഗമായി ഒന്നരയാഴ്ച മുന്‍പ് ആമ്പല്ലൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മുന്‍ കാല കുറ്റവാളികളിലൊരാളെ ക്രൈം സ്‌ക്വാഡ് വിശദമായി ചോദ്യം ചെയ്തതോടെയാണ് നന്തി പുലത്തെ തുണിക്കട കത്തിച്ച കേസിന് തുമ്പു ലഭിക്കുന്നത്. ഇയാളില്‍ നിന്നും, അന്നേ ദിവസം രാത്രി ഒരു യുവാവ് ഒരു കുപ്പിയുമായി നന്തിപുലം റോഡിലൂടെ പോകുന്നത് കണ്ടുവെന്നറിവു കിട്ടുകയും തുടര്‍ന്ന് അയാളുടെ രൂപവുമായി സാദൃശ്യമുള്ള ജില്ലക്കകത്തും പുറത്തുമുള്ള എല്ലാ ക്രിമിനലുകളേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും, തുടര്‍ന്ന് മതിലകം ,കയ്പമംഗലം മേഖലയില്‍ അടിപിടി കേസുകളിലും ,വധശ്രമക്കേസിലും പ്രതിയായ ജിഷ്ണുവിനെയും കണ്ട് ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

 സഹോദരനും സഹായിയും പിടിയില്‍

സഹോദരനും സഹായിയും പിടിയില്‍

തുടര്‍ന്ന് ജിഷ്ണുവിനെയും കൊണ്ട് നന്തിപുലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ കൊടുത്ത സുര്‍ജിത്തും ,സഹായി പ്രീജോയും പിടിയിലായത്. സഹോദരനുമായി സ്വത്ത് തര്‍ക്കം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വൈരാഗ്യം മനസില്‍ കൊണ്ടു നടന്ന സുര്‍ജിത് സുഹൃത്തായ പ്രീജുവിനോട് മദ്യപാനത്തിനിടയില്‍ ചേട്ടന് ഒരു 'പണി ' കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചേട്ടന്റെ ഭാര്യയുടെ പേരിലുള്ള തുണിക്കട കത്തിക്കാമെന്ന് സുര്‍ജിത് പ്രീജോയോട് പറയുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ ഏല്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് ജിഷ്ണുവിനെ ഇതിനായി ഏര്‍പ്പാടാക്കുകയും ചെയ്തു. സംഭവദിവസം രാത്രിയോടെ തൃശൂരില്‍ നിന്നും എത്തിയ ജിഷ്ണു പദ്ധതി പ്രകാരം പുതുക്കാട് കാത്തുനില്‍ക്കുകയും പ്രീ ജോ ബൈക്കിലെത്തി പെട്രോള്‍ കുപ്പി കൈമാറുകയുമായിരുന്നു. പുതുക്കാട് നിന്നും നടന്നാണ് ജിഷ്ണു നന്തിപുലത്തെത്തിയത് മുന്‍പേവന്ന് കണ്ടു വച്ചിരുന്ന തുണിക്കടയുടെ സമീപം അര്‍ദ്ധരാത്രിയോടെയെത്തി അവിടെ കിടന്ന തുണി കഷ്ണങ്ങളില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് വെന്റിലേറ്റര്‍ വഴി ഉള്ളിലേക്ക് ഇടുകയായിരുന്നു.

ലക്ഷങ്ങളുടെ നഷ്ടം

ലക്ഷങ്ങളുടെ നഷ്ടം

തുടര്‍ന്ന് അവിടെനിന്നു തൃശൂരിലേക്ക് പോയി അവിടെ തങ്ങി രാവിലെ വീണ്ടും പുതുക്കാടെത്തി പണവും വാങ്ങി കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു. ഓണകച്ചവടത്തിനായി സംഭരിച്ച തുണിത്തരങ്ങളാണ് കത്തി നശിച്ചത്. 50 ലക്ഷം രൂപയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. സഹോദരങ്ങള്‍ ഇരുവരും ഒരു റോഡിന്റെ ഇരുവശങ്ങളിലായിട്ടാണ് തുണിക്കട നടത്തിയിരുന്നത്. മുന്‍പ് ഒരുമിച്ച് നടത്തിയിരുന്ന '-സത്യ' സില്‍ക്ക്‌സ് സ്വത്തുക്കള്‍ ഭാഗം വച്ച സമയം ഇളയ മകനായ സുര്‍ജിത്തിന് നല്‍കുകയും തുടര്‍ന്ന് ജേഷ്ഠനും അച്ഛനും ചേര്‍ന്ന് ശിവാനി സില്‍ക്‌സ് എന്ന പേരില്‍ പുതിയ വസ്ത്രശാല ആരംഭിക്കുകയുമായിരുന്നു.പുതിയ കടയില്‍ കച്ചവടം കൂടിയതും കച്ചവടം കുറഞ്ഞ് തന്റെ കട പൂട്ടേണ്ടി വരുമോ എന്ന ആശങ്കയും മൂലം സുര്‍ജിത്ത് ശിവാനി സില്‍ക്ക്‌സ് ഏതുവിധേനയും നശിപ്പിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു . അറസ്റ്റിലായ ജിഷ്ണു 2017 ല്‍ ചെന്ത്രാപ്പിന്നി ജംഗ്ഷനില്‍ വച്ച് കയ്പമംഗലം സ്വദേശിയായ ഒരു യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സിലും, 2018 ല്‍ ഒരു കടയിലും ,വീട്ടിലും അതിക്രമിച്ച് കയറി ഒരു യുവതിയെയും മറ്റു രണ്ടു പേരേയും ആക്രമിച്ച കേസ്സിലും പ്രതിയാണ് .പിടിക്കപ്പെടില്ലെന്നും കേസ്സ് ഒന്നും ഉണ്ടാകുകയില്ലെന്നും ഉണ്ടായാല്‍ എല്ലാ കാര്യങ്ങളും നോക്കി കൊള്ളാം എന്നും പ്രീജോ ഉറപ്പ് നല്‍കിയതായി പിടിയിലായ ജിഷ്ണു പോലീസിനോട് പറഞ്ഞു. 2 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ട് കാര്യം കഴിഞ്ഞപ്പോള്‍ 80000 രൂപ നല്‍കി ബാക്കി തുക പിന്നെ നല്‍കാം എന്ന് പറയുകയും കാശിനായി വീണ്ടും സമീപിച്ചപ്പോള്‍ ഓരോരോ ഒഴിവുകള്‍ പറഞ്ഞ് നീട്ടികൊണ്ട് പോകുകയുമായിരുന്നു .ഗൂഡാലോചനയില്‍ വേറെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Thrissur
English summary
Three arrested in textile fire in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X