തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു മൂന്ന് ബാഗില്‍ കടത്തി കൊണ്ടു വന്ന 21 കിലോ കഞ്ചാവ് പിടികൂടി.: മൂന്നുപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു മൂന്ന് ബാഗില്‍ കടത്തി കൊണ്ടു വന്ന 21 കിലോ കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടി കൂടി.
തമിഴ്‌നാട് തിരുപ്പൂര്‍ കറുപ്പയ്യ (34), സെന്തില്‍കുമാര്‍ (38), ചെല്ലദുരൈ (35) എന്നിവരെ പിടികൂടി. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവു കടത്തെന്ന് പിടിയിലായവര്‍ സമ്മതിച്ചു. മലയാളിയാണ് നേതൃത്വം നല്‍കുന്നതെന്നും പറഞ്ഞു. ബാഗ് കൈമാറുമ്പോള്‍ സംഘത്തിനു 25,000 രൂപ പ്രതിഫലം ലഭിക്കുമെന്നും മൊഴി നല്‍കി. മൊത്തമായി വില്‍പന നടത്തുമ്പോള്‍ ഇതിനു അഞ്ചുലക്ഷത്തോളം രൂപ വിപണി വില വരും. ചെറിയ പാക്കറ്റുകളാക്കി നല്‍കുമ്പോള്‍ വില എട്ടു ലക്ഷമാകും.

<br> ബിജെപി നീക്കം തകര്‍ത്ത് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരും കൂടെ, മധ്യപ്രദേശ് ഓഫീസില്‍ സദ്യ
ബിജെപി നീക്കം തകര്‍ത്ത് കോണ്‍ഗ്രസ്; സ്വതന്ത്ര എംഎല്‍എമാരും കൂടെ, മധ്യപ്രദേശ് ഓഫീസില്‍ സദ്യ

കഴിഞ്ഞ 17ന് 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി വിജയകുമാറിനെ വാഹനപരിശോധനയ്ക്കിടെ പട്ടിക്കാടു പിടിച്ചിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വല വിരിക്കുകയായിരുന്നു. ആഴ്ചയില്‍ ഒരു സംഘം തൃശൂരിലെക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു കൈമാറുന്നതായി വിവരം ലഭിച്ചതു നിര്‍ണായകമായി. സംശയകരമായി കണ്ട മൂന്ന് പേരെ നിരീക്ഷിച്ചതോടെയാണ് അറസ്റ്റിനു വഴി തെളിഞ്ഞത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ രണ്ടുകിലോ വീതമുള്ള പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ganjacase-155

തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡാണ് പിടിച്ചത്. ഇന്‍സ്‌പെക്ടര്‍ ജിജു പി.ജോസിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നിരീക്ഷണം നടത്തുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരായ ഷാജി, എം.ജി. അനൂപ്കുമാര്‍, വി.എ. ഉമ്മര്‍, കെ.സി അനന്തന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്മിബിന്‍ ജബാര്‍, എക്‌സൈസ് ഓഫീസര്‍മാരായ ബിബിന്‍ ഭാസ്‌കര്‍, ഗിരിധരന്‍, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പിടികൂടിയവരെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂരില്‍ ഇത്രയധികം കഞ്ചാവ് ഒറ്റയടിക്ക് പിടികൂടുന്നത്.

Thrissur
English summary
Three arrested with 21kg of Ganja in Thrissur railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X