ഒരേ വീട്ടിലെ 3 കുരുന്നുകളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് കഠിന ശിക്ഷ !
തൃശൂർ: ഒരേ വീട്ടിൽ താമസിക്കുന്ന 3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് (50) കോടതി ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ. അതേസമയം, പിഴത്തുക ഇരയായ കുഞ്ഞിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഒരേ വീട്ടിൽ താമസിക്കുന്ന ഒൻപതും ഏഴും അഞ്ചും പ്രായമുളള സഹോദരങ്ങളെ ഇയാൾ ഉപദ്രവിച്ചു എന്നാണ് കേസ്. ഇതിൽ ഏറ്റവും ഇളയ കുട്ടിയെ ഉപദ്രവിച്ച കേസിലാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ വിധി പറഞ്ഞത്.
അതേസമയം, ഇയാൾക്ക് എതിരെ ഫാസ്റ്റ് ട്രാക്ക് കോടതിലും വിചാരണ നടന്നു വരികയാണ്. ഒൻപതും ഏഴും പ്രായമുളള രണ്ടു കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് വിചാരണ നടക്കുന്നത്. 2019 ലാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. പീഡന വിവരം അഞ്ചു വയസ്സുകാരി അമ്മയോട് പറയവെയാണ് വിവരം പുറത്തായത്.
ഇതിന് പിന്നാലെ, മറ്റു കുഞ്ഞുങ്ങളും പ്രതിയായ ബാബു ഉപദ്രവിച്ചതായി അമ്മയോട് വെളിപ്പെടുത്തി. ഇതിന് പിന്നലെ, അന്തിക്കാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ ലിജി മധുവാണ്.
15 - കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 81 വർഷം തടവ്
ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ അറുപത്തിയാറുകാരന് ശിക്ഷ വിധിച്ച് കോടതി. 81 വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇടുക്കി പൈനാവ് സ്പെഷൽ കോടതിയുടേതായിരുന്നു നടപടി. കഞ്ഞിക്കുഴി കൈതപ്പാറ സ്വദേശി ജോർജിനെയാണ് കോടതി ശിക്ഷിച്ചത്.
ഉറക്കത്തിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമം! 50 വയസ്സുകാരനെ അടിച്ചുകൊന്നു; പ്രതി കുടുങ്ങി
2020 ഇടുക്കിയിലെ കഞ്ഞിക്കുഴി സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് മുതല്‍ ഇയാൾ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി കോടതി വിചാരണയിൽ കണ്ടെത്തിയിരുന്നു.
ആൾ താമസം ഇല്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചിക്കുകയായിരുന്നു പ്രതി. ഒക്ടോബർ ആറിന് ഇരയായ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിന് പിന്നാലെയാണ് പരിശോധനയ്ക്ക് വേണ്ടി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് പതിനഞ്ചുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍
അതേസമയം, വിവിധ വകുപ്പുകളിലായാണ് 81 വർഷത്തെ തടവു ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് 30 വർഷം അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.