തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് പേര്‍ ആശുപത്രി വിട്ടു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമാനില്‍ നിന്ന് മെയ് 17 ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി (28), അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ എടത്തിരുത്തി സ്വദേശി (48) മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി (54) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ നിലവില്‍ വീടുകളില്‍ 12202 പേരും ആശുപത്രികളില്‍ 75 പേരും ഉള്‍പ്പെടെ ആകെ 12277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച എട്ട് പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.

C

അതേസമയം, 61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 590 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേര്‍ നിരീക്ഷണത്തിലാണ്.

യുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂയുഎസ്സില്‍ പ്രതിഷേധാഗ്നി; 24 നഗരങ്ങള്‍ കത്തുന്നു, നായകളെ വിടുമെന്ന് ട്രംപ്, കൂട്ട അറസ്റ്റ്, കര്‍ഫ്യൂ

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അജണ്ടകള്‍ മാറ്റിവയ്ക്കൂ... നിങ്ങള്‍ എന്തു ചെയ്തു? മോദിയോട് സുപ്രധാന ചോദ്യങ്ങളുമായി കപില്‍ സിബല്‍അജണ്ടകള്‍ മാറ്റിവയ്ക്കൂ... നിങ്ങള്‍ എന്തു ചെയ്തു? മോദിയോട് സുപ്രധാന ചോദ്യങ്ങളുമായി കപില്‍ സിബല്‍

എന്‍ആര്‍ സന്തോഷിന്റെ നിയമനം; ബിജെപി ഭരണം മൂക്കുകുത്തി വീഴുമെന്ന് കോണ്‍ഗ്രസ്, യെഡ്ഡിയുടെ നിഴല്‍...എന്‍ആര്‍ സന്തോഷിന്റെ നിയമനം; ബിജെപി ഭരണം മൂക്കുകുത്തി വീഴുമെന്ന് കോണ്‍ഗ്രസ്, യെഡ്ഡിയുടെ നിഴല്‍...

Thrissur
English summary
Three Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X