ബഡ്ജറ്റില്‍ മൂന്ന് കോടി അനുവദിച്ചു; തീരദേശത്തെ കായികക്കുതിപ്പിന് നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് ഉയരുന്നു
തൃശൂര്‍: തീരദേശത്തെ കായിക വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്കൂളില്‍ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, വിശ്രമ മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടെയാണ് പദ്ധതി.

നാട്ടിക നിയോജക മണ്ഡലത്തിലെ കായിക മേഖലയിലേക്ക് തന്നെ പുത്തന്‍ കാല്‍വെപ്പാകും ഈ സിന്തറ്റിക് ട്രാക്ക്. ദേശീയ മീറ്റുകളടക്കമുള്ള കായിക മത്സരങ്ങളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഫിഷറീസ് സ്കൂളിലെ കായിക താരങ്ങള്‍ പരിശീലനം നടത്തുന്നത് സ്കൂളിലെ കുണ്ടും കുഴിയും നിറഞ്ഞ ഗ്രൗണ്ടിലാണ്. നാട്ടിക സ്കൂള്‍ ഗ്രൗണ്ട് കായിക പരിശീലനത്തിന് അനുയോജ്യമല്ലാത്ത നിലവിലെ സാഹചര്യത്തില്‍ വലപ്പാട് ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് നാട്ടിക സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലെ അത് ലറ്റുകള്‍ പരിശീലനം തുടരുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തോടെ ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ്.
സംസ്ഥാന കായിക മേളയുടെ താരം ആന്‍സി ജോജന്‍ സിന്തറ്റിക് ട്രാക്ക് എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. ആന്‍സി സോജന് സ്കൂളില്‍ സ്ഥലമില്ലാത്തതിനാല്‍ ദേശീയ കായിക മത്സരത്തിനായി ഓട്ടം പരിശീലിച്ചത് കടപ്പുറത്താണ്. ഗീതാ ഗോപി എം എല്‍ എ യുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ബഡ്ജറ്റില്‍ സിന്തറ്റിക് ട്രാക്കിനായി തുക അനുവദിച്ചത്. ഫിഷറീസ് സ്കൂളിലെ കായിക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ കായിക പരിശീലനം നല്കി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും എം എല്‍ എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരദേശ കിഫ്ബി ഫണ്ട് 3 മൂന്ന് കോടി ഉപയോഗിച്ച് ഫിഷറീസ് സ്കൂളില്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications