തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബഡ്ജറ്റില്‍ മൂന്ന് കോടി അനുവദിച്ചു; തീരദേശത്തെ കായികക്കുതിപ്പിന് നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് ഉയരുന്നു

Google Oneindia Malayalam News

തൃശൂര്‍: തീരദേശത്തെ കായിക വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളില്‍ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിന്തറ്റിക് ട്രാക്ക്, വിശ്രമ മുറി, ശുചിമുറി എന്നിവ ഉള്‍പ്പെടെയാണ് പദ്ധതി.

nattika

നാട്ടിക നിയോജക മണ്ഡലത്തിലെ കായിക മേഖലയിലേക്ക് തന്നെ പുത്തന്‍ കാല്‍വെപ്പാകും ഈ സിന്തറ്റിക് ട്രാക്ക്. ദേശീയ മീറ്റുകളടക്കമുള്ള കായിക മത്സരങ്ങളില്‍ നിരവധി സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഫിഷറീസ് സ്‌കൂളിലെ കായിക താരങ്ങള്‍ പരിശീലനം നടത്തുന്നത് സ്‌കൂളിലെ കുണ്ടും കുഴിയും നിറഞ്ഞ ഗ്രൗണ്ടിലാണ്. നാട്ടിക സ്‌കൂള്‍ ഗ്രൗണ്ട് കായിക പരിശീലനത്തിന് അനുയോജ്യമല്ലാത്ത നിലവിലെ സാഹചര്യത്തില്‍ വലപ്പാട് ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് നാട്ടിക സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയിലെ അത് ലറ്റുകള്‍ പരിശീലനം തുടരുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

സംസ്ഥാന കായിക മേളയുടെ താരം ആന്‍സി ജോജന്‍ സിന്തറ്റിക് ട്രാക്ക് എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. ആന്‍സി സോജന്‍ സ്‌കൂളില്‍ സ്ഥലമില്ലാത്തതിനാല്‍ ദേശീയ കായിക മത്സരത്തിനായി ഓട്ടം പരിശീലിച്ചത് കടപ്പുറത്താണ്. ഗീതാ ഗോപി എം എല്‍ എ യുടെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ബഡ്ജറ്റില്‍ സിന്തറ്റിക് ട്രാക്കിനായി തുക അനുവദിച്ചത്. ഫിഷറീസ് സ്‌കൂളിലെ കായിക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ കായിക പരിശീലനം നല്‍കി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും എം എല്‍ എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരദേശ കിഫ്ബി ഫണ്ട് 3 മൂന്ന് കോടി ഉപയോഗിച്ച് ഫിഷറീസ് സ്‌കൂളില്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചിരുന്നു.

ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്കലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്ക

കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്

പിണറായി മുതൽ ശൈലജ വരെ, തിരഞ്ഞെടുപ്പിൽ തന്ത്രം മാറ്റി സിപിഎം, കോട്ടകൾ കാക്കാൻ കരുത്തർ ഇറങ്ങുംപിണറായി മുതൽ ശൈലജ വരെ, തിരഞ്ഞെടുപ്പിൽ തന്ത്രം മാറ്റി സിപിഎം, കോട്ടകൾ കാക്കാൻ കരുത്തർ ഇറങ്ങും

ഇത്തവണ തോല്‍വി കുറയും; കളി മാറ്റിപ്പിടിച്ച് സിപിഎം, ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വംഇത്തവണ തോല്‍വി കുറയും; കളി മാറ്റിപ്പിടിച്ച് സിപിഎം, ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വം

Recommended Video

cmsvideo
Kerala Budget 2021: Thomas Issac proposes relaxation in Vehicle Tax for Electric and Hybrid Vehicles

Thrissur
English summary
Three crore allotted in budget; Synthetic track rises in Nattika for coastal athletes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X