തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂര്‍ അപകടത്തില്‍ മരിച്ച മൂന്നുപേര്‍ക്കു നിറകണ്ണുകളോടെ വിട: അപകടം പയ്യന്നൂരില്‍ വെച്ച്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൂകാംബിക ദര്‍ശനത്തിനായി പോകുന്നതിനിടെ പയ്യന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കു നിറകണ്ണുകളോടെ വിട നല്‍കി. ആകെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. കൂര്‍ക്കഞ്ചേരി തങ്കമണിക്കയറ്റത്തില്‍ ഐശ്വര്യ ഗാര്‍ഡനില്‍ പുന്നവീട്ടില്‍ ബിന്ദുലാല്‍, അമ്മ പത്മാവതി, മകള്‍ ദിയ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് വടൂക്കര ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്.

ബിന്ദുലാലിന്റെ സഹോദരി ബിംബിതയുടെ മക്കളായ തരുണ്‍, ഐശ്വര്യ എന്നിവരും അപകടത്തില്‍ മരിച്ചു. പത്മാവതി ഇന്നലെയാണ് മരിച്ചത്. കൂര്‍ക്കഞ്ചേരിയിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങളില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍പെട്ടവരെത്തിയിരുന്നു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്‍, മേയര്‍ അജിത ജയരാജന്‍, സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍, ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, യു.പി. ജോസഫ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തി. ദിയയുടെ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കൂര്‍ക്കഞ്ചേരിയിലെ വീട് സാക്ഷ്യം വഹിച്ചത്.

accidentdeathpilgrimage


അപകടം ലോറിയിടിച്ചതെന്ന് രക്ഷപ്പെട്ട കുഞ്ഞ്

ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച കണ്ണൂര്‍ പയ്യന്നൂരിലെ വാഹനാപകടത്തില്‍ നിര്‍ത്തിയിട്ട കാറില്‍ ലോറി വന്നിടിക്കുകയായിരുന്നെന്ന് രക്ഷപ്പെട്ട കുട്ടി. മരിച്ച ബിന്ദുലാലിന്റെ രണ്ടാമത്തെ മകള്‍ ഒന്‍പതു വയസുകാരി നിയയാണ് അപകടത്തെ കുറിച്ച് വ്യക്തമാക്കിയത്. യാത്രയ്ക്കിടെ എല്ലാവര്‍ക്കും നല്ല ഉറക്ക ക്ഷീണമുണ്ടായപ്പോഴാണ് അപകടം നടന്ന സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടത്. അച്ഛനും നല്ല ഉറക്ക ക്ഷീണം ഉണ്ടായതോടെ കാര്‍ സൈഡിലേക്ക് ഒതുക്കിയിട്ട് എല്ലാവരും ഉറങ്ങുകയായിരുന്നു. ആ സമയത്തായിരുന്നു അപകടമെന്നും നിയ സമീപവാസിയോട് പറഞ്ഞു.

accident-1536118274-15

കൂര്‍ക്കഞ്ചേരി സ്വദേശി ബിന്ദുലാല്‍, അമ്മ പത്മാവതി, മകള്‍ ദിയ, സഹോദരിയുടെ മക്കള്‍ തരുണ്‍, ഐശ്വര്യ എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. മുന്നിലിരിക്കുകയായിരുന്ന നിയയും അമ്മ അനിതയും തെറിച്ചു വീണതോടെയാണ് ഗുരുതരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബിന്ദുലാലിന്റെ സഹോദരി ബിംബിതയും പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ വടൂക്കര ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ബിന്ദുലാലിന്റെയും പത്മാവതിയുടെയും ദിയയുടെയും മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങുകള്‍ക്കായി ആശുപത്രിയില്‍നിന്നും എത്തിച്ചപ്പോഴാണ് ആശ്വസിപ്പിക്കാനെത്തിയ അയല്‍ക്കാരോട് നിയ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 17 ന് മൂകാംബികയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ കാറപകടമുണ്ടായത്.

Thrissur
English summary
three died in payyannur accident burried in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X