അതിര്‍ത്തിത്തര്‍ക്കം: തൃശൂരില്‍ വീടുകയറി ആക്രമണം, മൂന്നുപേര്‍ക്കു പരുക്ക്!! ആക്രമണം കേസിനിടെ!!
തൃശൂര്‍: അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമണം. യുവതി ഉള്‍പ്പെടെ മൂന്നു സഹോദരങ്ങള്‍ക്ക് പരുക്ക്. പരുക്കേറ്റ ഒരുമനയൂര്‍ കരുവാരകുണ്ടില്‍ തെരുവത്ത് വീട്ടില്‍ ഉസ്മാന്‍ മകള്‍ ഷെജി (36), സഹോദരങ്ങളായ അബുതാഹിര്‍ (38), അമീര്‍ (24) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയുടെ പറമ്പില്‍നിന്നും ഉസ്മാന്റെ വീട്ടുവളപ്പിലൂടെ തൊട്ടടുത്ത മുല്ലപ്പുഴയിലേക്ക് തോട് കീറുന്നതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തര്‍ക്കമുള്ളതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചാവക്കാട് കോടതിയില്‍ സിവില്‍ കേസ് നടന്നുവരുന്നതിനിടെയാണ് ഇന്നലെ രാവിലെ ഒന്‍പതോടെ ഗുണ്ടകളുമായി എത്തി എതിര്‍ വിഭാഗം ഉസ്മാന്റെ വീടിനു പുറകുവശത്തുകൂടെ ചാലു കീറാന്‍ ശ്രമം നടത്തിയത്. ഇത് കണ്ടുവന്ന ഉസ്മാന്റെ മകള്‍ ഷെജി ശ്രമം തടയുകയും കൈയേറ്റം ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ തര്‍ക്കം ഉന്തുംതള്ളുമാവുകയും ഷെജിയുടെ ഷാള്‍ പിടിച്ചു വലിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി പറയുന്നു.

ഇതുകണ്ടു തടയാന്‍ ഓടിയെത്തിയ സഹോദരന്‍ അമീറിനെ തൂമ്പയുടെ ഇരുമ്പ് താഴ കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തടയാനെത്തിയ മറ്റൊരു സഹോദരന്‍ അബുതാഹിറിനും തലയ്ക്ക് അടിയേറ്റു. അബുതാഹിറിന് തലയ്ക്കും കണ്ണിനും സാരമായി പരുക്കേറ്റ നിലയിലാണ്്. അമീറിന്റെ ഇടതു കൈക്കും നെഞ്ചിനും പരുക്കേറ്റിട്ടുണ്ട്. ഇരുമ്പ് പൈപ്പുകളും കൈക്കോട്ടും ഉപയോഗിച്ചാണ്് അക്രമണം നടത്തിയത്. താലൂക്കാശുപത്രിയില്‍ കഴിയുന്ന ഷെജിക്കു ചവിട്ടേറ്റിട്ടുണ്ട്. അബുതാഹിര്‍, അമീര്‍ എന്നിവരെ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചാവക്കാട് പോലീസ് കേസെടുക്കാന്‍ മടിക്കുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications