Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍(81), ഭാര്യ പാറുക്കുട്ടി(79) അഭരാമി ( 11 ) എന്നിവാരാണ് മരിച്ചത്. പത്മനാഭന്‍ പാരുക്കുട്ടി എന്നിവരാണ് ആദ്യം മരിച്ചത്. ഇവരുടെ മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. കാര്‍ ദിശ തെറ്റി കയറി ബസില്‍ ഇരിക്കുകയായിരുന്നു. ഗുരുവായൂരിലേക്ക് തൊഴാന്‍ പോകുമ്പോഴാണ് അപകടം ഞായര്‍ രാവിലെ 7 മണിയോടെയാണ് സംഭവം.

thrissur

ഇതിനിടെ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ മോഷണം നടത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കാഞ്ഞാണി സ്വദേശിയായ ബാബു എന്നയാളെയാണ് നാട്ടുകാര്‍ പൊലീസില്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ ഇയാള്‍ മാല കൈക്കലാക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല താന്‍ എടുത്ത വിവരം പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+