തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ഉണ്ണിക്കണ്ണന് മുന്നില്‍ താലികെട്ടി പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍

Google Oneindia Malayalam News

ഗുരുവായൂര്‍: പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ വിവാഹതിതരായി. ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളായ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിവാഹമാണ് ഗുരുവയൂരില്‍വച്ച് നടന്നത്. രാവിലെ 7.45നും 8.30നും മധ്യേ നടന്ന മൂഹൂര്‍ത്തത്തില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഇവരില്‍ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ ഈ വിവാഹം പിന്നീടാണ് നടക്കുക.

marriage

ഏപ്രില്‍ 26നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രവാസികളായ വരന്മാര്‍ക്ക് നാട്ടിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്. മസ്‌ക്കറ്റില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ആയൂര്‍ സ്വദേശിയായ അജിത് കുമാറാണ് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന ഉത്രയെ വിവാഹം കഴിച്ചത്. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉത്തരയെ മാധ്യമപ്രവര്‍ത്തകനായ കെബി മഹേഷ് കുമാറാണ് വിവാഹം കഴിച്ചത്. അനസ്ത്ീഷ്യ ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന ഉത്തമയെ മസ്‌ക്കറ്റില്‍ അക്കൗണ്ടന്റായ ജി വിനീതും താലികെട്ടി.

പെണ്‍മക്കളുടെ നാല് പേരുടെയും വിവാഹവും ഒരുമിച്ച് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഉത്രജയുടെ വരന് നാട്ടിലെത്താന്‍ സാധിക്കാത്തതിനാല്‍ ഒരാളുടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. 1995 നവംബര്‍ 18നാണ് ഇവര്‍ അഞ്ച് പേരും ജനിച്ചത്. വൃശ്ചിക മാസത്തിലെ ഉത്രത്തില്‍ പിറന്നതുകൊണ്ട് ഇവര്‍ എല്ലാവര്‍ക്കും സാമ്യമുള്ള പേരുകളിട്ടു.

വിനുവിനും ബൽറാമിനുമെതിരെ മീര, 'മാപ്പ് ചോദിക്കേണ്ടത് യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എംഎല്‍എയും'വിനുവിനും ബൽറാമിനുമെതിരെ മീര, 'മാപ്പ് ചോദിക്കേണ്ടത് യാസിര്‍ എടപ്പാള്‍ മാത്രമല്ല, തൃത്താല എംഎല്‍എയും'

ജോസിന്റെ കുറവ് നികത്താൻ ജോർജ്ജ്? യുഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കോൺഗ്രസ് കനിയണംജോസിന്റെ കുറവ് നികത്താൻ ജോർജ്ജ്? യുഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ച് പിസി ജോര്‍ജ്ജ്; കോൺഗ്രസ് കനിയണം

Recommended Video

cmsvideo
Modi govt has set aside Rs 50,000 crore to give Covid vaccine to entire country | Oneindia Malayalam

Thrissur
English summary
Three of Pancharatnas get married in front of Guruvayur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X