കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടി സംഘം പിടിയിലായി. ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ ജിത്തു എന്നയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഒരു കോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ബൈക്ക് അപകടത്തില്‍പ്പെട്ട് ജിത്തു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി ബില്ലടച്ച തുക കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിവാണ് അറസ്റ്റ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കള്ളനോട്ട് അടിച്ച് കേരളത്തില്‍ എത്തിക്കുകയായിരുന്നു. അതേസമയം, ഇവര്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications