ചാവക്കാട്ട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
തൃശൂര്‍: ചാവക്കാട്ട് കായലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട്ടിന് സമീപം ഒരുമനയൂരിലാണ് സംഭവം നടന്നത്. കായലില്‍ ഇറങ്ങിയ അഞ്ച് കുട്ടികളില്‍ മൂന്ന് പേര്‍ ചെളിയില്‍പ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ അഞ്ച് പേരാണ് കുളിക്കാനായി കായലില്‍ ഇറങ്ങിയത്. ഇവര്‍ ചെളിയില്‍പ്പെട്ടതോടെ മറ്റ് രണ്ട് കുട്ടികളും പേടിച്ച് പോയി. ഇവര്‍ വീട്ടിലേക്ക് ഓടി പോവുകയായിരുന്നു. ഭയന്നത് കൊണ്ട് ഇവര്‍ വിവരം ആരോടും പറയാനും പോയില്ല. ഒടുവില്‍ പ്രദേശവാസികള്‍ അറിഞ്ഞാണ് മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഒരുമനയൂര്‍ സ്വദേശികളായ സൂര്യ, മുഹ്‌സിന്‍, വരുണ്‍, എന്നിവരാണ് മരിച്ചത്. അതേസമയം ഇവര്‍ ചെമ്മീന്‍കെട്ടിലാണ് കുളിക്കാന്‍ ഇറങ്ങിയത്. ഫയര്‍ഫോഴ്‌സും പോലീസുമെത്തിയാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. മൂന്ന് പേര്‍ക്കും പതിനാറ് വയസ്സ് മാത്രമാണ് പ്രായം.
അതേസമയം കോട്ടയത്തും ഇന്ന് സമാന സംഭവം ആവര്‍ത്തിച്ചു. മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍, അമല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം.ഇതില്‍ രണ്ട് പേര്‍ കാല്‍വഴുതി ഒഴുക്കിപ്പെടുകയായിരുന്നു. സമീപവാസികള്‍ കുട്ടികളെ രക്ഷിച്ചാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.












Click it and Unblock the Notifications