Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന പാപ്പാനാകണം, ആരും അന്വേഷിക്കേണ്ട; നാടുവിട്ട കുട്ടികളെ കണ്ടെത്തിയത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് സമീപം

തൃശൂര്‍: കുന്നംകുളത്ത് നിന്ന് ആന പാപ്പാന്‍മാര്‍ ആകുന്നതിന് വീട് വിട്ടിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുട്ടികളെ കണ്ടെത്തിയത്. തൃശൂര്‍ പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരാണ് പാപ്പാനാകാന്‍ വീട് വിട്ടിറങ്ങിയത്.

വ്യാഴാഴ്ച വൈകുന്നേരമാണ് മൂന്ന് പേരേയും കാണാതായത്. ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ് എന്നും പൊലീസ് അന്വേഷിക്കേണ്ടതില്ല എന്നും കത്തെഴുതി വെച്ചിട്ടാണ് മൂവരും വീട് വിട്ടിറങ്ങിയത്. മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം എന്നും കത്തിലുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ട്യൂഷന്‍ ക്ലാസിനായി പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

1

കോട്ടയത്തേക്ക് പോകാനായിരുന്നു ആദ്യം ഇവരുടെ പദ്ധതി. പാമ്പാടി രാജന്‍, പുതുപ്പള്ളി കേശവന്‍ അടക്കമുള്ള ആനകള്‍ കോട്ടയത്താണ് എന്നതിനാലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. മൂന്ന് കുട്ടികളെയും കണ്ടെത്തിയത് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കെട്ടിയിരിക്കുന്ന തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് നിന്നായിരുന്നു.

2

ഇവിടെയെത്തി തങ്ങളെ രാമചന്ദ്രന്റെ പാപ്പാന്‍മാര്‍ ആക്കുമോ എന്ന് വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികള്‍ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ മേഖലയില്‍ അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാരും പൊലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗങ്ങളില്‍ തിരഞ്ഞു.

3

കെ എസ് ആര്‍ ടി സി, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നീട് പുലര്‍ച്ചെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തുന്നത്.

4

image credit: Facebook

സ്‌കൂള്‍ വിട്ട സമയത്ത് സഹപാഠിയുടെ കൈയില്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ പോയത്. സഹപാഠി അധ്യാപികയുടെ കൈയില്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+