തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലമ്പല ദര്‍ശനം: തീര്‍ഥാടകര്‍ക്കായി തൃപ്രയാര്‍ ശ്രീരാമക്ഷേത്ര സന്നിധി ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാലമ്പല തീര്‍ഥാടകര്‍ക്കായി തൃപ്രയാര്‍ ശ്രീരാമക്ഷേത്ര സന്നിധി ഒരുങ്ങുന്നു. 5000 പേര്‍ക്കുള്ള പന്തലും ഫ്‌ളൈ ഓവറും തയാറായി. ശ്രീകോവിലിനു വടക്കുഭാഗത്ത് പന്തല്‍ കൂടുതല്‍ നീട്ടിപ്പണിതു. ഭക്തര്‍ക്ക് നിരയായി നില്‍ക്കാനായി കൈവരികള്‍ നിര്‍മിക്കും. മൊബൈല്‍ വഴിപാട് കൗണ്ടര്‍, ചുക്ക് കാപ്പി, ചുക്ക് വെള്ളം, ദിവസവും പ്രസാദ ഊട്ട് എന്നിവയുമുണ്ടാകും.

ഒരു മനുഷ്യനെ പൂ‍ര്‍ണമായും തിന്നുതീ‍ര്‍ത്തു... അതും അയാള്‍ വളര്‍ത്തിയ 18 വളര്‍ത്തു നായ്ക്കള്‍; ദുരൂഹതഒരു മനുഷ്യനെ പൂ‍ര്‍ണമായും തിന്നുതീ‍ര്‍ത്തു... അതും അയാള്‍ വളര്‍ത്തിയ 18 വളര്‍ത്തു നായ്ക്കള്‍; ദുരൂഹത

കര്‍ക്കടകം ഒന്നായ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മാള തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, എടതിരിഞ്ഞി പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് മധ്യകേരളത്തിലെ നാലമ്പലങ്ങള്‍. തൃശൂരിനു പുറമേ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍നിന്നുള്ള ഭക്തരും നാലമ്പല ദര്‍ശനത്തിന് എത്താറുണ്ട്. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നതോടെ ദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കുന്നതുവരെ ഭക്തരുടെ വരവുണ്ടാകും. തുടര്‍ന്ന് വൈകിട്ട് നാലുമുതല്‍ രാത്രി എട്ടുവരെ ദര്‍ശനം തുടരും.

thrippayartemple-1

ഒരു മാസക്കാലം തുടരുന്ന നാലമ്പല ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തൃപ്രയാറില്‍ ഗതാഗതത്തിരക്കും വര്‍ധിക്കും. കെഎസ്ആര്‍ടിസിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നാലമ്പലങ്ങള്‍ ബന്ധിപ്പിച്ച് പ്രത്യേക സര്‍വീസ് നടത്തും. സ്വകാര്യ വാഹനങ്ങള്‍ക്കായി പോളിടെക്‌നിക്കിനു സമീപം ദേവസ്വം സ്ഥലത്ത് താല്‍ക്കാലിക പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്.

കൂടുതല്‍ ശൗചാലയങ്ങളും ക്ഷേത്രത്തിനടുത്ത് തയാറാക്കുന്നുണ്ട്. വളന്റിയര്‍ സേവനവും ലഭ്യമാക്കും. ക്ഷേത്രത്തില്‍ ഒരു മാസക്കാലം ഭക്തിപ്രഭാഷണം, പുസ്തക പ്രദര്‍ശനം എന്നിവയുമുണ്ടാകും. പിടിച്ചുപറിയും അക്രമ പ്രവര്‍ത്തനങ്ങളും ഒഴിവാക്കാന്‍ മുന്‍ വര്‍ഷങ്ങളില്‍ 16 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ 23 ക്യാമറ സ്ഥാപിക്കാനാണ് ദേവസ്വം ആലോചിച്ചിട്ടുള്ളത്.

Thrissur
English summary
Thrippayar temple prepares for Four temple visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X