തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനമൈത്രി പോലീസ് വാക്ക് പാലിച്ചു: കാര്‍ത്ത്യായനിക്ക് ആധാര്‍കാര്‍ഡ് കിട്ടും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജനമൈത്രി പോലീസ് വാക്ക് പാലിച്ചു. കാര്‍ത്ത്യായനിക്ക് ഉടന്‍ ആധാര്‍കാര്‍ഡ് ശരിയാകും. സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ ഇടപെടലാണ് വിധവയും വൃദ്ധയും മക്കളുമില്ലാത്ത കാര്‍ത്ത്യായനിക്ക് ആശ്വാസമായത്. സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിപ്രകാരമുള്ള ധനസഹായം ലഭിക്കാതെയായിട്ട് മൂന്നുവര്‍ഷമായി. കാരണം സ്വന്തമായി ആധാര്‍കാര്‍ഡ് ഇല്ലാത്തതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായത്. ഭര്‍ത്താവും മക്കളും ഇല്ലാതെയും പരസഹായം ഇല്ലാതെ നടക്കാന്‍പോലും സാധിക്കാത്തതുമായ കാര്‍ത്ത്യായനിയെ സംരക്ഷിച്ചുവരുന്നത് സഹോദരിയും അവരുടെ മക്കളുമാണ്.

രണ്ട് വര്‍ഷംമുമ്പ് റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് കാര്‍ത്ത്യായനിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ അവശയായത്. 23 വര്‍ഷംമുമ്പ് മരണപ്പെട്ട ഭര്‍ത്താവിന്റെ പേരില്‍ പുറമ്പോക്കില്‍ ഉണ്ടായിരുന്ന അരസെന്റ് സ്ഥലവും ഇവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ആകെ ലഭിച്ചിരുന്ന വരുമാനമായിരുന്നു. വാര്‍ദ്ധക്യ പെന്‍ഷന്‍ അതും കിട്ടാതെയായിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു.

news

കഴിഞ്ഞയാഴ്ച ശിവരാമപുരം കോളനി സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മിഷണറുടെ മുന്നില്‍ ഇക്കാര്യം കാര്‍ത്ത്യായനി അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ട് നടപടികള്‍ക്കായി ജില്ലാ ഭരണകൂടത്തിനെ അറിയിക്കുകയും ജില്ലാ ഐ ടി മിഷന്‍ ജിവനക്കാരും അയ്യന്തോള്‍ അക്ഷയകേന്ദ്രത്തിലെ എ.ഡി. ജയനും സപഷ്്യല്‍ ബ്രാഞ്ച് എസ്.ഐ സുരേഷ് സിനിയര്‍ പോലീസ് ഓഫീസര്‍മാരായ സാജന്‍, സത്യജിത്ത് തൃശൂര്‍ വെസ്റ്റ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസറായ എ.എസ്. വിനയന്‍, കോളനി പ്രസിഡന്റ് കെ.കെ. അര്‍ജുനന്‍, സെക്രട്ടറി മാതു വേലായുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ത്ത്യായനിയുടെ സഹോദരിയുടെ വീട്ടില്‍ എത്തി രേഖകളും മറ്റുനടപടികളും ശരിയാക്കുകയായിരുന്നു. അതേസമയം മറ്റൊരു വ്യക്തിയും ഈ ആവശ്യം ഉന്നയിച്ച് എത്തിയിരുന്നു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ക്ക് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റി.

Thrissur
English summary
thrisssur local news janamythri police and aadhaar card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X