തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കത്തിയെരിഞ്ഞ് രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍... പിന്നില്‍ സാമൂഹിക വിരുദ്ധര്‍, കത്തിയതാണോ കത്തിച്ചതാണോ?

Google Oneindia Malayalam News

പാവറട്ടി: ലോക്ഡൗണ്‍ കാലത്തും കേരളത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. പൂവത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ കത്തിയ നിലയിലാണ് ഉള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്നുള്ളതാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. സാമൂഹിക വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങളോ, ഇത് കത്തിക്കുന്നവരെയോ ആരും കണ്ടിട്ടില്ല.

1

സാമൂഹി വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ചാണ് ഈ ബസ്സുകള്‍ കത്തിച്ചതെന്നാണ് സംശയിക്കുന്നത്. എലാന്ത്ര ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 19 സീറ്റിന്റെ ഒരു ബസ്സും 49 സീറ്റിന്റെ മറ്റൊരു ബസ്സുമാണ് കത്തിയത്. അതേസമയം മറ്റൊരു ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന 19 സീറ്റിന്റെ ട്രാവലര്‍ കത്തിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഇത് കരുതി കൂട്ടിയുള്ള ആക്രമണമാണെന്ന് സംശയിക്കുന്നുണ്ട് പോലീസ്. കൃത്യമായി വാഹനങ്ങള്‍ തിരിച്ചറിഞ്ഞാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ബസ് കത്തുന്നത്. പെട്രോള്‍ പമ്പിന് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ തീ കത്തുന്നത് കണ്ട് പെട്രോള്‍ പമ്പ് ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം സംശയാസ്പദമായി ആരെയും കാണാത്ത സാഹചര്യത്തില്‍ വണ്ടി കത്തിയതാണോ അതോ കത്തിച്ചതാണോ എന്നൊന്നും ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

19 സീറ്റിന്റെ വാഹനം പൂര്‍ണമായി കത്തി നശിച്ചു. 49 സീറ്റുള്ള ബസ്സിന്റെ ഉള്‍ഭാഗമാണ് കത്തിയത്. ഇതില്‍ ഒരു സീറ്റിന്റെ സൈഡ് ഗ്ലാസ് അടയ്ക്കാന്‍ പറ്റാതെ കിടന്നിരുന്നു. ഇതിലൂടെ കത്തിപ്പിടിക്കുന്ന എന്തെങ്കിലും ഉള്ളിലിട്ടതായി പോലീസ് സംശയിക്കുന്നു. 13 വാഹനമുള്ള ട്രാവല്‍സില്‍ ഏഴ് വാഹനമാണ് ഇന്നലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. പാവറട്ടി വെന്മേനാട് എലാന്ത്ര വീട്ടില്‍ ബഷീര്‍, സഹോദരന്‍ ഫൈസല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങള്‍. ഏകദേശം 35 രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Thrissur
English summary
thrissur; 2tourist buses burned by anit social people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X