പെരുമാറ്റ ചട്ട ലംഘനം: തൃശ്ശൂര്‍ ജില്ലയില്‍ നീക്കം ചെയ്തത് 2,261 അനധികൃത പ്രചാരണ സാമഗ്രികള്‍
തൃശ്ശൂര്‍: ജില്ലയില്‍ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 2,261 പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. വിവിധ താലൂക്കുകളില്‍ പൊതു സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്‌ലക്‌സ്, ബാനര്‍, ബോര്‍ഡ് എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.
മുകുന്ദപുരം താലൂക്കില്‍ 19 തോരണങ്ങളും 3 കൊടികളും 7 ഫ്‌ളക്‌സുകളും 8 പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍
162 പോസ്റ്ററുകളും 50 തോരണങ്ങളും 51 കൊടികളും 6 ഫ്‌ളക്‌സുകളും നീക്കം ചെയ്തു. ചാലക്കുടിയില്‍ 9 ബോര്‍ഡുകളും 108 പോസ്റ്ററുകളും 60 തോരണങ്ങളും നീക്കം ചെയ്തു.
തലപ്പിള്ളി താലൂക്കില്‍ 156 കൊടികളും 353 പോസ്റ്ററുകളും 12 ഫ്‌ലെക്‌സ് ബോര്‍ഡുകളും 23 തോരണങ്ങളും 7 അലങ്കാര വസ്തുക്കളും മാറ്റിയപ്പോള്‍ ചാവക്കാട് താലൂക്കില്‍ നിന്നും 135 പോസ്റ്ററുകളും നീക്കം ചെയ്തു. തൃശൂര്‍ താലൂക്കില്‍ നിന്ന് 100 ബോര്‍ഡുകളും കുന്നംകുളം താലൂക്കില്‍ നിന്നും 735 പോസ്റ്ററുകളും 94 ഫ്‌ലെക്‌സുകളും 113 ബാനറുകളും നീക്കം ചെയ്തു.
പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളെല്ലാം അതത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ
നീക്കം ചെയ്തപ്പോള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും കുന്നംകുളം താലൂക്കില്‍ പൊലീസിന്റെ സഹായത്തോടെയും തലപ്പിള്ളി താലൂക്കില്‍ മുനിസിപ്പാലിറ്റിയുടെയും കെ എസ് ഇ ബി യുടെയും സഹായത്തോടെയും സാമഗ്രികള്‍ നീക്കം ചെയ്തു.
തഹസീല്‍ദാര്‍മാരായ എം സന്ദീപ്, രാജേഷ് സി എസ്, രാജു ഇഎന്‍, രേവ കെ, ഐജെ മധുസൂദനന്‍, റഫീഖ് പിയു, ജീവ പിഎസ് തുടങ്ങിയവര്‍ നീക്കം ചെയ്യല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി