Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ മൂന്നംഗ കുടംബത്തിന്റെ മരണം: 6 പേജുള്ള ആത്മഹത്യക്കുറിപ്പ്, ആഭരണങ്ങൾ ഒരു ഭാഗത്ത് ഊരി വെച്ചു

അടാട്ട്: തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ആറ് പേജിൽ എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് പേരെ മരിച്ച നലിയിൽ കണ്ടെത്തിയത്. അമ്പലംകാവിൽ ശിവശങ്കരന്റെ മകൻ സുമേഷ് ( 35) , ഭാര്യ സം​ഗീത ( 33), ഏക മകൻ ഹരിൻ ( 9) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ തറയിൽ പായയിലും മറ്റ് രണ്ട് പേരെ തൂങ്ങിമരിച്ച നിലയിവുമാണ് കണ്ടെത്തിയത്.

അബുദാബിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന സുമേഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. തറാവാട്ടുവീടിന്റെ അടുത്ത് ഇരുനില വീട് നാല് മാസം മുമ്പാണ് പണിതത്. ഈ വീടിന്റെ മുകൾ നിലയിലാണ് മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 6 പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചു. മകന്റെ അസുഖത്തിൽ ദുഖിതരാണെന്ന് കുറിപ്പിൽ ഇവർ പറഞ്ഞിരുന്നു.

death

പുതിയ വീട് നിർമ്മിച്ചിട്ടും ഹരിൻ തറാവട്ടുവീട്ടിൽ സുമേഷിന്റെ അച്ഛനോടൊപ്പം തന്നെയായിരുന്നു. ബുധന‍ാഴ്ച രാത്രി തങ്ങളോടാെപ്പം നിൽക്കുന്നതിനായി സുമേഷും ഭാര്യയും പുതിയ വീട്ടിലേക്ക് കാെണ്ടുവരികയായിരുന്നു. ഇന്നലെ രാവിലെ സുമേഷിന്റെ അച്ഛൻ ശിവശങ്കരൻ ഫോൺവിളിച്ചപ്പോൾ ആരും എടുത്തില്ല. ഇതോടെ ആണ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നത്.

എടുക്കാതെയായപ്പോൾ വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴാണ് മരണവിവരമറിയുന്നത്. സംസ്കാരം ഇന്ന്. കുറ്റൂരിലെ സ്വാശ്രയ സ്കൂളിലെ വിദ്യാർഥിയാണ് ഹരിൻ.

രാവിലെ വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരമം​ഗലം പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഒൻപത് വയസ്സുള്ള ഇവരുടെ മകൻ ഓട്ടിസം ബാധിതൻ ആയിരുന്നു. മകൻ ഹരിനെ പായ വിരിച്ച് അതിൽ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്.

അബുദാബിയിൽ ആയിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലേക്ക് എത്തിയത്,. തിരിച്ചുപോകാനിരിരക്കുമ്പോഴാണ് മരണം. ഇക്കഴിഞ്ഞ നവംബറിൽ ആണ് പുതിയതായി നിർമ്മിടച്ച വീട്ടില്‌ കുടുമബം താമംസം മാറിയത്. കുട്ടിയുടെ അസുഖം സംബന്ധിച്ച് രണ്ട് പേർക്കും മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+