തൃശൂരിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ; പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് 4 മാസം, ഞെട്ടൽ
തൃശൂർ: തൃശൂർ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടശ്ശേരി വീട്ടിൽ സുമേഷ്, ഭാര്യ സംഗീത, മകൻ ഹരിൻ എന്നിവരാണ് മരിച്ചത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂർ അടാട്ടിലാണ് സംഭവം. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൂന്ന് പേരേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒൻപത് വയസ്സുകാരനായ മകൻ ഹരിൻ ഓട്ടിസം ബാധിതൻ ആയിരുന്നുവെന്നാണ് വിവരം ഹരിനെ പായ വിരിച്ച് അതിൽ കിടത്തിയ നിലയിലാണ് കണ്ടെത്തിയത്.
അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. തിരിച്ചു പോകാനിരിക്കെയാണ് മരണം. പുതിയതായി നിർമിച്ച വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിൽ ആണ് കുടുംബം താമസം മാറിയത്.
കുട്ടിയുടെ അസുഖം സംബന്ധിച്ച് ഇരുവർക്കും മനപ്രയാസം ഉണ്ടായിരുന്നുവെന്നും മറ്റ് സാമ്പത്തിക ബാധ്യത ഇല്ലെന്നുമാണ് ബന്ധുക്കൽ പറഞ്ഞതെന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അതേ സമയം എന്താണ് ആത്മഹത്യ.ക്കുറിപ്പിലുള്ളത് എന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും എന്ന് പേരാമംഗലം പോലീസ് പറഞ്ഞു.


Click it and Unblock the Notifications