തൃശൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളേയും ഒരാൺ കുട്ടിയേയും മുബൈയിൽ നിന്ന് കണ്ടെത്തി
തൃശൂർ: തൃശൂർ കൂർക്കഞ്ചേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. മുംബൈയിലെ പൻവേലിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബൈയിലെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലേക്ക് എത്തിക്കും, മൂന്ന് പേരും തൃശൂർ കൂർക്കഞ്ചേരി ജെ പി ഇ എച്ച് എസ് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.
തൃശൂർ കൂർക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയേയും രണ്ട് പെൺകുട്ടികളെയും കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികൾ മടങ്ങിവന്നില്ല.

വൈകുന്നേരം ആയിട്ടും കുട്ടികൾ വീട്ടിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലേക്ക് എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് രക്ഷിതാക്കളൾ പറയുന്നു. രാത്രിയോടെ രക്ഷിതാക്കൾ നെടുപുഴ പോലീസിൽ പരാതി നൽകി.
കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്ന് പണമെടുത്തിരുന്നു എന്ന് രക്ഷിതാക്കൾ പോലീസിനെ അറയിച്ചിരുന്നു. കുട്ടികളുടെ കയ്യിൽ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു എന്ന് പോലീസ് അറിയിച്ചിരുന്നു. അതേസമയം പാരതി നൽകി ഒരു ദിവസം പിന്നിട്ടിട്ടുമ പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications