തൃശൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
തൃശൂര്‍: തൃശൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. മാപ്രാണത്തെ ലാല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ മറ്റൊരു ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.
ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ കുറച്ച് പേരെ ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ വാഹനഗതാഗതം അരമണിക്കൂര്‍ തടസപ്പെട്ടു. പ്രദേശത്ത് ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.













Click it and Unblock the Notifications