തൃശൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: മതില്‍ ഇടിഞ്ഞ് വീണ് ഏഴ് വയസുകാരി മരിച്ചു. തൃശ്ശൂര്‍ വെങ്കിടങ്ങില്‍ ഇന്ന് രാവിലെ 11.30 യോടെയായിരുന്നു അപകടം. കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍- ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദേവീഭദ്രയുടെ സഹോദരന്‍ കാശിനാഥന്‍ (9) അടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവീഭദ്ര.
മഹേഷ് കാര്‍ത്തികേയന്റെ തറവാട്ട് വീട്ടിലെ പ്രതിഷ്ഠാ ദിന ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. സമീപത്തെ പറമ്പില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. അതിനിടെ മതിലിലെ ഹോളോബ്രിക്‌സ് കട്ടകള്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. കുഞ്ഞിന്റെ തലക്കായിരുന്നു പരിക്കേറ്റത്. കുട്ടിയെ ആദ്യം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് അമല മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമല മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി പലതവണ ഛര്‍ദ്ദിക്കുകയായിരുന്നു. ഒരുപാട് പഴക്കമുള്ള മതിലാണ് അപകടത്തിനിടയാക്കിയത്. ഇതിന്റെ കട്ടകള്‍ മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്നു. അതേസമയം പരിക്കേറ്റ മറ്റ് രണ്ട് കുട്ടികളും മതിലിനടിയില്‍ പെട്ടെങ്കിലും പരിക്ക് സാരമുള്ളതല്ല. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം സെക്രട്ടറി മഹേഷ് കാര്‍ത്തികേയന്റെ മകളാണ് മരിച്ച ദേവീഭദ്ര.












Click it and Unblock the Notifications