Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; തൃശൂരില്‍ പത്ത് പേര്‍ക്ക് കടിയേറ്റു

തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്ത് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവരില്‍ മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. റോഡിലൂടെ നടന്നുപോയവര്‍ക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം .

തുടര്‍ന്ന് ഊരകം ഭാഗത്തേക്കും പുച്ചന്നിപ്പാടം ഭാഗത്തേക്കും ഈ നായ പോവുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പിന്നീട് നായയെ വാഹനം ഇടിച്ച് ചത്ത നിലയിലും കണ്ടെത്തി. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ അമ്മയ്ക്കും മകള്‍ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു .

dog

തൃശൂര്‍ മുണ്ടക്കയത്ത് താഴം റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. മുക്കക്കണ്ടത്ത് സുരേഷിന്റെ ഭാര്യ ബിന്ദു ( 44), മകള്‍ ശ്രീക്കുട്ടി ( 22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നു പോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. രണ്ട് പേരും ചികിത്സ തേടിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ഞായറാഴ്ച തെരുവുനായയുടെ കടിയേറ്റ് കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ 11കാരന്‍ മരിച്ചിരുന്നു. സംസാരശേഷിയില്ലാതിരുന്ന നിഹാല്‍ നൗഷാദാണ് മരിച്ചത്. നിഹാല്‍ നൗഷാദിനെ തെരുവുനായ്ക്കള്‍ കടിച്ചകീറുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചര മുതലാണ് നിഹാലിനെ കാണാതായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ട് മണിയോടെ 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിഹാലിന്റെ മുഖത്തും കൈകാലുകളിലും നായ കടിച്ചുപറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ് പാടുകളുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ അരയ്ക്ക് താഴെയാണ് ഗുരുതരമായ കടിയേറ്റത് എന്നാണ് വിവരം.

സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തെരുവുനായ ശല്യത്തിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. നിഹാലിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടത്. ജൂലൈയില്‍ കണ്ണൂര്‍ ഗവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+