അദ്വൈദിന്റെ പേപ്പര്‍ ട്രെയിനിന് റെയില്‍വെ മന്ത്രാലയത്തിന്റെ 'അംഗീകാരം'
തൃശൂര്‍: അദ്വൈദ് കൃഷ്ണ എന്ന 12 വയസുകാരന്റെ ട്രെയിനിന് പ്രത്യേകതകള്‍ ഏറെയാണ്. പേപ്പറും പശയും മാത്രം ഉപയോഗിച്ചുള്ള ട്രെയിന്‍. മൂന്ന് ദിവസം കൊണ്ട് നിര്‍മിച്ച ഈ ട്രെയിന്‍ പക്ഷേ, ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒടുവില്‍ റെയില്‍വെ മന്ത്രാലയവും അദ്വൈദിനെ പുകഴ്ത്തി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട് അദ്വൈദിന്റെ കരവിരുത്.

Recommended Video
ചേര്‍പ്പിലെ സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഈ ഏഴാം ക്ലാസുകാരന്‍. 33 പഴയ ന്യൂസ് പേപ്പറുകളും 10 എ ഫോര്‍ സൈസ് പേപ്പര്‍ ഷീറ്റുകളും ഉപയോഗിച്ചാണ് അദ്വൈദ് ട്രെയിനുണ്ടാക്കിയിരിക്കുന്നത്. പഴയ ആവി എഞ്ചിന്‍ മാതൃകയിലുള്ള തീവണ്ടി. മൂന്ന് ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്.
ട്രെയിന്‍ നിര്‍മിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം റെയില്‍വെ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് അദ്വൈദിന്റെ കഴിവിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. റെയില്‍വെ മന്ത്രാലയത്തിന്റെ ഫേസ്ബുക്കില്‍ അദ്വൈദിന്റെ വീഡിയോക്ക് 7000ത്തോളം ലൈക്ക് കിട്ടി.












Click it and Unblock the Notifications