സുഹൃത്തിന് സംസ്ഥാന അവാർഡ്; ആഘോഷിക്കാൻ കേക്ക് വാങ്ങാൻ പോയ ക്യാമറാമാൻ ലോറിയിടിച്ച് മരിച്ചു
പേരാമംഗലം : ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. ക്യാമറാമാനായ അടാട്ട് കൃഷ്ണപുരത്ത് അതുൽ കൃഷ്ണ(25) ആണ് മരിച്ചത്. സുഹൃത്ത് അജയൻ അടാട്ടിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിവരം അറിഞ്ഞ് സുഹൃത്തുക്കളുമായി ആഘോഷിക്കാൻ കേക്ക് വാങ്ങിക്കാൻ പോയതായിരുന്നു അതുൽ. അപ്പോഴാണ് അപകടം ഉണ്ടായത്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അതുൽ അമല ആശുപത്രിയൽ ചികിത്സയിലായിരുന്നു. അമല ആശുപത്രിക്ക് സമീപം ചിറ്റിലപ്പിള്ളി റോഡ് ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. അതുലിന്റെ ബൈക്കിൽ ചിറ്റിലപ്പിള്ളി ഭാഗത്ത് നിന്ന് അമലയിലേക്ക് തിരിയുന്നിടത്ത് വെച്ചാണ് ലോറി ഇടിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആണ് അതുൽ മരിച്ചത്.

പുറനാട്ടുകര സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നിർമിച്ച നാല് മണി പൂക്കൾ മ്യൂസിക്ക് ആൽബം, തേവലുവ, കോവിഡുമായി ബന്ധപ്പെട്ട മൊപ്പാള എന്നീ ഹ്രസ്വചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു അതുൽ കൃഷ്ണ. കോട്ടയം മീഡിയ വില്ലേജിൽ നിന്ന് പി ജി ബിരുദം നേടി. അച്ഛൻ അശോകൻ. അമ്മ പ്രീത. സഹോദരൻ അമൽ കൃഷ്ണ.












Click it and Unblock the Notifications