തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, കാറിൽ നിന്നിറങ്ങി ഓടി യാത്രക്കാരൻ
തൃശൂർ : തൃശൂർ - കൊരട്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിപ്പിടിച്ചു. കാർ ഓടിച്ചിരുന്നയാൾ പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതു കൊണ്ട് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷാജി കുമാർ ആയിരുന്നു കാറിൽ യാത്ര ചെയ്തത്. ശേഷം ചാലക്കുടിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
ഇന്നലെ കോട്ടയത്ത് വാകത്താനം സ്വദേശി കാർ കത്തി പാണ്ടാന്‍ചിറ സാബു മരിച്ചു. 57 വയസുള്ള ഇയാൾ പൊള്ളലേറ്റാണ് മരിച്ചത്. ഇന്നലെ വീടിന് സമീപത്തു വച്ച് കാർ കത്തുകയായിരുന്നു. 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവത്തെത്തുടർന്ന് സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടയുകയായിരുന്നു.

കഴിഞ്ഞ മാസവും സംസ്ഥാനത്ത് ഇതേ രീതിയിൽ അപകടം സംഭവിച്ചിരുന്നു. മലപ്പുറത്ത് നാലംഗ സംഘം സഞ്ചരിച്ച കാർ അപായപ്പെടുകയായിരുന്നു. അന്നും യാത്രക്കാർ 4 പേരും ഇറങ്ങി ഓടിയതു കൊണ്ട് രക്ഷപ്പെട്ടു. കാറിൽ യാത്ര ചെയ്യുന്നതിനിടെ പുക ഉയർന്നു തുടങ്ങിയതാണെന്നും വാഹനം നിർത്തിയിട്ട് ഉടൻ ഇറങ്ങി ഓടുകയായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു. അന്ന് എഞ്ചിൻ ഭാഗത്ത് നിന്ന് പുകയുയർന്ന് പിന്നീട് പടർന്നു തുടങ്ങുകയായിരുന്നു.
വാഹനങ്ങളുടെ മെയിന്റനൻസ് സംബന്ധമായി വരുന്ന വീഴ്ച്ച കാരണമാണ് പ്രധാനമായും തീപിടിത്തമുണ്ടാവുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. ഓയില്‍ ലെവല്‍, കൂളെന്‍റ് ലെവല്‍, ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും വേണം. വാഹനം സ്ഥിരമായി ഓട്ടമുള്ളതാണെങ്കിലും അല്ലെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ദർ പറയുന്നു. ഇന്ധന ചോർച്ച മൂലവും കാറുകൾക്ക് തീപിടിക്കാൻ സാധ്യതയുണ്ട്.
കാറിനകത്ത് കൂടുതൽ ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ നടത്തരുത്. ക്യാമറകൾ, ലൈറ്റുകൾ, ചാർജിങ് പോർട്ടുകൾ തുടങ്ങിയവ എപ്പോഴും ഗുണനിലവാരമുള്ളവ നോക്കി വാങ്ങിക്കണം. ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളിക്കളയാനാകുന്നതല്ല.












Click it and Unblock the Notifications