മദ്യപിച്ച് റോഡിലിറങ്ങിയാല്‍ പണിപാളും; കര്‍ശന പരിശോധന; പുതുവത്സരത്തിന് തൃശൂരില്‍ കനത്ത സുരക്ഷ
തൃശൂര്‍: പുതുവര്‍ഷാഘോഷങ്ങളുടെ മറവിലുള്ള അക്രമങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നേരിടനാന്‍ സജ്ജമായി തൃശൂര്‍ സിറ്റി പൊലീസ്. നഗരത്തില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വില്‍പ്പനയും ഉപയോഗവും, തടയുവാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് വിന്യാസം ശക്തമാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്നിവിടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഡോഗ് സ്‌ക്വാഡും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചുള്ള പരിശോധന നടത്തും.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കും. നിയമലംഘകര്‍ക്ക് വാഹനമോടിക്കുന്നതിനുള്ള ലൈസന്‍സ് നഷ്ടമാകും.
ദേശീയപാതകളിലും മറ്റ് പ്രധാന റോഡുകളിലും വാഹന പരിശോധന ഊര്‍ജ്ജിതമാക്കും. ജില്ലയിലെ ഹോട്ടലുകളിലും, ബാറുകളിലും നടക്കുന്ന ആഘോഷ പരിപാടികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, നിരോധിത മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനുമായി മഫ്ടി പോലീസിനെ വിന്യസിക്കും.
പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ പോലീസ് അനുമതിയില്ലാതെ അനധികൃതമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കരുത്.
പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നതും, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.
തൃശൂര്‍ നഗരത്തില്‍ പോലീസും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. കുറ്റവാളികളെ തത്സമയം പിടികൂടാന്‍ 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാനതെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications