കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷം; 5 പേർക്ക് വെട്ടേറ്റു
തൃശൂർ: തൃശൂരിലെ കുന്നംകുളത്ത് ചിറളയം പൂരത്തിനിടെ സംഘർഷം. സംഘർഷത്തിൽ 5 പേർക്ക് വെട്ടേറ്റു. തിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈരേരി സ്വദേശികളായ ജനീഷ് രാജ്, നെബു, ജെറി എന്നിവർക്കാണ് വെട്ടേറ്റത്.
രാത്രി ഏഴര ഓടെ ആണ് സംഭവം. രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നതയി പറയുന്നു. ഇതാണോ സംഘർഷത്തിലേക്ക് എത്താൻ കാരണം എന്ന സംശയം ഉണ്ട്. ആഘോഷങ്ങൾ അമ്പലത്തിന് മുന്നിൽ എത്തിയപ്പോൾ ആണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവ സ്ഥലത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പോലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications