തൃശൂര്‍ കോര്‍പ്പറേഷന്‍: ഇടതിനൊപ്പം സഹകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ്
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് പിന്തുണയെന്ന് കോണ്‍ഗ്രസ് വിമതന്‍. വോട്ടണ്ണെല്‍ അവസാനിക്കുമ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ 23 സീറ്റുകളാണ് യുഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് 20 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി ആറില്‍ ഒതുങ്ങി. അഞ്ചോളം സീറ്റുകള്‍ സ്വതന്ത്രരും നേടിയെടുത്തു. ഇവരില്‍ നാല് പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. കൂടുതല്‍ താല്‍പര്യം ഇടതിനൊപ്പം സഹകരിക്കാനാണെന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എംകെ വര്‍ഗീസ് പറഞ്ഞു.

നെട്ടിശേരി ഡിവിഷനില്‍ നിന്നാണ് എം കെ വര്‍ഗീസ് മത്സരിച്ചത്. ഇദ്ദേഹത്തിന്റെ പിന്തുണ നേടാനായാല്‍ കോണ്‍ഗ്രസിന് കോര്‍പ്പറേഷന്‍ ഭരണത്തിന് അവകാശവാദം ഉന്നയിക്കാമായിരുന്നു. അതേസമയം, ഇടത് സ്ഥാനാര്‍ത്ഥി എംകെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ തിരഞ്ഞെടുപ്പ് കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും.
അതേസമയം, തൃശൂര്‍ കോര്‍പ്പറേഷില്‍ മത്സരിച്ച സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്റെ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. തൃശൂരിലെ ബിജെപിയുടെ കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിനില്‍ നിന്നാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ തോറ്റത്.












Click it and Unblock the Notifications