Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ തോറ്റു; പക്ഷേ രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല, തോല്‍വിക്ക് പിന്നാലെ ഗോപാലകൃഷ്ണന്റെ പ്രതികരണം

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഞെട്ടിക്കുന്ന പരാജയമാണ് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങിയത്. സ്വന്തം പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. എന്നാല്‍ ഇപ്പോഴിതാ തന്റെ തോല്‍വിക്ക് പിന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍.

ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല

ഇപ്പോഴും പരാജയപ്പെട്ടിട്ടില്ല

തൃശൂരില്‍ താന്‍ തോറ്റെങ്കിലും ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ പരാജയപ്പട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംഘടിതമായ നീക്കം

സംഘടിതമായ നീക്കം

ബിജെപിയുടെ സംഘടന ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ താന്‍ പരാജയപ്പെട്ടു. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ലെന്ന സംഘടിതമായ നീക്കത്തിന്റെ ഫലമായുണ്ടാക്കിയ അട്ടിമറിയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഒരാളെ ചുമതലപ്പെടുത്തി

ഒരാളെ ചുമതലപ്പെടുത്തി

ഈ അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി ഒരാളെ ചുമതലപ്പെടുത്തി.
അയാള്‍ അവിടെ വന്ന് സര്‍ക്കുലര്‍ ഇറക്കി സിപിഎമ്മിന്റേയും അതുവഴി വളരെ കൃത്യമായ ഒരു ജാതി രാഷ്ട്രീയത്തിന്റേയും സങ്കലനമുണ്ടാക്കിയിട്ടാണ് തന്നെ തോല്‍പ്പിച്ചതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല

രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ല

എന്നാല്‍ ബിജെപി രാഷ്ട്രീയമായി പരാജയപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയമായി സിപിഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, തൃശൂരിലെ ബിജെപിയുടെ ഗുജറാത്ത് എന്നറിയപ്പെടുന്ന കുട്ടന്‍കുളങ്ങരയിലെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+