Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തൻ പ്രതിമയിൽ മാല ചാർത്തി പ്രചാരണത്തുടക്കം, സുരേഷ് ഗോപിക്കെതിരെ നടപടിക്ക് തൃശൂർ കോർപറേഷൻ

തൃശൂര്‍: എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിക്ക് എതിരെ നടപടിക്ക് നീക്കവുമായി തൃശൂര്‍ കോര്‍പറേഷന്‍. ശക്തന്‍ പ്രതിമയില്‍ കോര്‍പറേഷന്റെ അനുമതി വാങ്ങാതെ മാല ചാര്‍ത്തിയതിന് എതിരെയാണ് നിയമനടപടിക്ക് നീക്കം. തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത് ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തൃശൂരില്‍ എത്തിയതിന് ശേഷം സുരേഷ് ഗോപി എറണാകുളത്തേക്ക് മടങ്ങിപ്പോയിരുന്നു. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സുരേഷ് ഗോപി മണ്ഡലത്തില്‍ എത്തിയത്. വന്‍ റോഡ് ഷോയോട് കൂടിയാണ് മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി വൈകിട്ട് അഞ്ചരയ്ക്കായിരുന്നു പരിപാടി ആരംഭിച്ചത്. നിരവധി ആളുകള്‍ റോഡ് ഷോയില്‍ അണി നിരന്നു.

sg

എന്നാല്‍ ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടുളള പരിപാടിക്ക് തൃശൂര്‍ കോര്‍പറേഷന്റെ അനുമതി വാങ്ങിയിട്ടില്ല എന്നാണ് ആരോപണം. ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് എല്‍ഡിഎഫ് ആരോപിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂര് നിന്ന് സുരേഷ് ഗോപി മത്സരിച്ചിരുന്നു. അന്ന് ബിജെപിയുടെ വോട്ട് ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭയിലേക്കും ബിജെപി സുരേഷ് ഗോപിയെ തന്നെ തൃശൂര്‍ പരീക്ഷിക്കുന്നത്.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    #KLElection 2021 ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തി; സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി തൃശൂര്‍ കോര്‍പ്പറേഷന്‍

    നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലായ്മ സുരേഷ് ഗോപി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. തൃശൂര്‍ ഇത്തവണ ഇങ്ങെടുക്കില്ലെന്നും ജനം തരുമെന്നുമാണ് സുരേഷ് ഗോപി അവകാശപ്പെടുന്നത്. ന്യൂമോണിയ ബാധിച്ച് താരം നേരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആശുപത്രി വിട്ടതിന് ശേഷമാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുന്നത്.

    സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+