തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സ്ഥിതി ഗുരുതരം... നഗരസഭാധ്യക്ഷയും കൗണ്‍സിലര്‍മാരും ക്വാറന്റൈനില്‍, സ്രവം പരിശോധിക്കും!!

Google Oneindia Malayalam News

ചാലക്കുടി: തൃശൂരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു. സ്ഥിതി ഗുരുതരമാണ്. നഗരസഭാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, നഗരസഭാ ഉപാധ്യക്ഷന്‍ വിന്‍സന്റ് പാണാട്ടുപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിജി സദാനന്ദന്‍, പിഎം ശ്രീധരന്‍, നഗരസഭാ സെക്രട്ടറി എംഎസ് ആകാശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യം എന്നിവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

1

Recommended Video

cmsvideo
Community spread chance in kerala | Oneindia Malayalam

ജീവനക്കാരന്‍ 15ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആദരം ഏറ്റുവാങ്ങിയിരുന്നു. ഇദ്ദേഹവുമായി അടുത്തിട പഴകിയവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. അതേസമയം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും ജീവനക്കാരനുമായി അടുത്തിടപഴകാത്ത കൗണ്‍സിലര്‍മ4ാര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശിച്ചിട്ടില്ല.

ആറ് നഗരസഭാ ജീവനക്കാരും നിരീക്ഷണത്തിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധിക സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. 15 അംഗ പോലീസ് സംഘത്തെയാണ് അധികമായി വിന്യസിച്ചത്. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. നഗരത്തിലെ ടൂറിസ്റ്റ് ഹോമില്‍ കഴിഞ്ഞിരുന്ന 35 അംഗ അതിഥി തൊഴിലാളി സംഘത്തിലെ 17 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം അതിഥി തൊഴിലാളികളില്‍ കുറച്ച് പേരുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്. കോവിഡ സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്കും മറ്റുള്ളവരെ പൊതുനിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. നഗരപരിധിയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി സിറ്റി പോലീസ് ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശനമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ പറഞ്ഞു.

Thrissur
English summary
thrissur: corporation vice president and councilors quarantined after staff tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X