തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയില്‍ നോട്ടമിട്ട് ഇടതുപക്ഷം, ഇത്തവണ മത്സരിക്കുന്നത് രണ്ട് സ്വതന്ത്രര്‍, പിന്തുണ തേടിയേക്കും

Google Oneindia Malayalam News

ചാലക്കുടി: ദമ്പതിമാരുടെ ഒരു നീണ്ട നിര തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. തൃശൂര്‍ ജില്ലയും അതില്‍ നിന്ന് വ്യത്യസ്തമല്ല. മുമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ദമ്പതികളാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ നിന്ന് ജനവിധി തേടുന്നത്. സിപിഎമ്മും ഇടതുപക്ഷവും അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ്. ഇവരുടെ സഹായം മുമ്പ് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. അത് ഭരണത്തില്‍ നിര്‍ണായകമായിരുന്നു.

1

ട്രാംവോ റോഡിലെ ഊക്കന്‍ വീട്ടില്‍ യുവി മാര്‍ട്ടിനും ഭാര്യ ബിന്ദു മാര്‍ട്ടിനുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇവര്‍ക്ക് ഏത് മുന്നണിയെ സംബന്ധിച്ചും ഗെയിം ചേഞ്ചര്‍മാരാണ്. വ്യക്തമായ ഭൂരിപക്ഷം കഴിഞ്ഞ തവണ ഒരു മുന്നണിക്കും നഗരസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിന് പ്രധാന കാരണം മാര്‍ട്ടിന്‍ ഉള്‍പ്പെടെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയായിരുന്നു ഭരണം നേടാന്‍ എല്‍ഡിഎഫിനെ സഹായിച്ചത്.

അതേസമയം ഇവര്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്ന് ഇപ്പോഴും ഉറപ്പ് പറയാനാവാത്ത സാഹചര്യമാണ്. കഴിഞ്ഞതിന് തൊട്ടു മുമ്പുള്ള നഗരസഭാ കൗണ്‍സിലില്‍ ബിന്ദു മാര്‍ട്ടിന്‍ വിജയിച്ചിരുന്നു. എന്നാല്‍ അവര്‍ യുഡിഎഫ് പക്ഷത്തായിരുന്നു. ഇത്തരമൊരു മാറ്റം ഇത്തവണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ വിജയിച്ചാലും ഇല്ലെങ്കിലും പ്രതിസന്ധിയാണെന്ന് ഇടതുപക്ഷം കരുതുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ മാര്‍ട്ടിന്‍ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

നഗസഭാ ഉപാധ്യക്ഷ പദവി മറ്റൊരു സ്വതന്ത്ര അംഗം വിന്‍സെന്റ് പാണാട്ടുപറമ്പിലുമരായി പങ്കിടാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇരുവരുമായുള്ള ധാരണ പ്രകാരം വേണ്ടെന്ന് വെച്ചു. അതേസമയം ബിന്ദു നഗരസഭ ക്വാര്‍ട്ടേഴ്‌സ് 21ാം വാര്‍ഡിലാണ് മത്സരത്തിന് ഇറങ്ങുന്നത്. ഭര്‍ത്താവ് മാര്‍ട്ടിന്‍ സെന്റ് ജെയിംസ് ആശുപത്രി പത്താം വാര്‍ഡിലുമാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇവരുടെ വിജയത്തിനായി ഇരു മുന്നണികളും പ്രാര്‍ത്ഥിക്കുന്നുണ്ട്.

Thrissur
English summary
thrissur: couples contesting in corporation election ldf hopes for their win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X