തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയില്‍ സ്ഥിതി ഗുരുതരം.... ചുമട്ടുതൊഴിലാളികള്‍ക്കും കോവിഡ്, നൂറിലധികം പേര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

ചാലക്കുടി: കോവിഡ് ഭീതിയില്‍ വിറച്ച് ചാലക്കുടി. അഞ്ച് ചുമട്ടു തൊഴിലാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചാലക്കുടി നഗരം അതീവ ജാഗ്രതയിലാണ്. മാര്‍ക്കറ്റിലെയും സിവില്‍ സപ്ലൈസ് ഗോഡൗണിലെയും ചുമട്ടു തൊഴിലാളിയായ കൊരട്ടി സ്വദേശിക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ പോസിറ്റീവായതാണ് കടുത്ത ആശങ്കയിലേക്ക് നയിച്ചിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നൂറിലധികം പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.

1

കുമ്പിടിയിലെ റേഷന്‍ ഗോഡൗണിലെ കൊടകര സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും ചുമട്ടു തൊഴിലാളിയാണ്. ചാലക്കുടി മാര്‍ക്കറ്റില്‍ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ തന്നെയുള്ള എഫ്‌സിഐ ഗോഡൗണിലെ രണ്ട് പേര്‍ക്കും കോവിഡ് പോസിറ്റീവാണ്. രണ്ട് ദിവസം മുമ്പ് പോസിറ്റീവായ പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് നിര്‍മാണ തൊഴിലാളിയുടെ സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇയാളുടെ ഭാര്യക്കും മകള്‍ക്കും അയല്‍വീട്ടിലെ സ്ത്രീക്കും പുറമേ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴെ കടന നടത്തിയിരുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ജൂബിലി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയും പങ്കെടുത്തിരുന്നു.

അതേസമയം ഈ യോഗത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചിരുന്നു. അതുകൊണ്ട് ആരും ക്വാറന്റൈനില്‍ പോകേണ്ടി വരില്ല. കൊടുങ്ങല്ലൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ ദ്രുത പരിശോധനയില്‍ ലോകമലേശ്വരത്തുള്ള ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 116 പേരുടെ ഫലം നെഗറ്റീവാണ്. ഇതിനിടെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഗാന്ധിഗ്രാമിലെ കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഓഫീസിലെ ഡ്രൈവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

Thrissur
English summary
thrissur: covid cases increasing in chalakudy 5 loading workers tested positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X