തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ആശങ്ക വര്‍ധിക്കുന്നു.... ഔദ്യോഗിക കണക്കില്‍ ഇല്ലാത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു!!

Google Oneindia Malayalam News

തൃശൂര്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തൃശൂര്‍ ജില്ലയില്‍ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. ഔദ്യോഗിക കണക്കുകളിലൊന്നും ഉള്‍പ്പെടാത്ത കോവിഡ് സ്ഥിരീകരണമാണ് ജില്ലയില്‍ വര്‍ധിക്കുന്നത്. ആന്റിജന്‍ പരിശോധനയിലൂടെ സ്ഥിരീകരിക്കുന്ന പോസിറ്റീവ് കേസുകള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ഔദ്യോഗിക പട്ടികയില്‍ ഇടംപിടിക്കുന്നത്. പല പോസിറ്റീവ് കേസുകളുടെയും വിപുലമായ സമ്പര്‍ക്ക പട്ടികയാണെന്നത് അതിലേറെ അപകടകരമായ കാര്യമാണ്.

1

ഇന്നലെ രൂക്ഷമായ സ്ഥിതിയായിരുന്നു ജില്ലയില്‍. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആന്റിജന്‍ പരിശോധനയിലും പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ ശക്തന്‍ മാര്‍ക്കറ്റില്‍ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 349 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ ഒരു ചുമട്ട് തൊഴിലാളിക്കും കടകളിലെ ജീവനക്കാരായ ഏഴ് പേര്‍ക്കുമാണ് പോസിറ്റീവായത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക വളരെ വിപുലമാണ്.

അതേസമയം ഇവരെല്ലാം നഗരത്തില്‍ സ്ഥിരമായി ഇടപെടുന്നവരാണ്. മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് പോസിറ്റീവ് ആയിരിക്കാനിടയുള്ള ഇവര്‍ ഈ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ സജീവമായി ഉണ്ടായിരുന്നു. മാര്‍ക്കറ്റില്‍ ഇന്ന് 400 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. ചാലക്കുടി നഗരസഭയില്‍ ശുചീകരണ തൊഴിലാളിക്ക് ഉറവിടം വ്യക്തമല്ലാതെ കോവിഡ് സ്ഥിരീകരിച്ചത് ഔദ്യോഗിക പട്ടികയില്‍ ഇല്ല. മാര്‍ക്കറ്റിലെ പലചരക്ക് കടയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ കേസുകളുടെ വരവില്‍ ടൗണ്‍ ആകെ ആശങ്കയിലാണ്. കൊടുങ്ങല്ലൂരില്‍ ദമ്പതികളായ പോലീസുകാരനും ബാങ്ക് ജീവനക്കാരിക്കും പോസിറ്റീവ് ആയതാണ് ആശങ്ക സമ്മാനിക്കുന്നത്. കാട്ടക്കാമ്പാലില്‍ നേരത്തെ പോസിറ്റീവായ സ്ത്രീയുടെ ബന്ധുക്കളായ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ഇവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നുള്ള സമ്പര്‍ക്കം കൂടിയാണിത്.

Thrissur
English summary
thrissur: covid cases increasing in city people in fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X